Get Updates
Get notified of breaking news, exclusive insights, and must-see stories!

‘പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് ചാടും,ഇപ്പോൾ മത്സരിക്കാനുള്ള കൊതിയാണ്'- കേസെടുത്ത് പൊലീസ്

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിരവധി പരാതികളും പൊലീസ് കേസുകളും ഉയരുകയാണ്. ഇന്നലെയും ഇന്നുമായി മാത്രം മൂന്ന് കേസുകളാണ് പ്രവർത്തകരുടെയും നേതാക്കളുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്.

ഇവയെല്ലാം ഉപതെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്നതാണ്. കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ജെ ബി മേത്തർ, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എന്നിവരുടെ 3 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ജെ ബി മേത്തർ എന്നിവരുടെ പരാതികളിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്തു.

1

ഇതിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പാലാരിവട്ടം പൊലീസാണ് ഇന്ന് കേസ് എടുത്തത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജെ ബി മേത്തർ എം പി നൽകിയ പരാതി സർക്കാർ ഉദ്യോഗസ്ഥന് എതിരെ ഉളളതായിരുന്നു. സി പി എം അനുകൂല സംഘടനാ നേതാവും പ്ലാനിങ് ആൻഡ‍് ഇക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയും ആയ വക്കം സെന്നിന് എതിരെ ആയിരുന്നു മേത്തറുടെ പരാതി.

2

സമൂഹ മാധ്യമങ്ങൾ വഴി തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിനെയും അന്തരിച്ച എം എൽ എ പി ടി തോമസിനെയും കുറിച്ച് മോശം പരാമർശം നടത്തി എന്ന് കാണിച്ചാണ് മേത്തർ പരാതി നൽകിയത്. ഇതിന് പിന്നാലെ, സർക്കാർ ഉദ്യോഗസ്ഥനെതിരെ ഇൻഫോ പാർക്ക് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

3

'പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മത്സരിക്കാനുള്ള കൊതിയാണ്. യുഡിഎഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു' എന്നാതായിരുന്നു വക്കം സെന്നിന്റെ സമൂഹ മാധ്യമത്തിൽ പങ്കിട്ട പോസ്റ്റ്. അതേസമയം, ഡി ജി പി ക്ക് സമർപ്പിച്ച ഈ പരാതി എറണാകുളം സിറ്റി പൊലീസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ, മേത്തറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു.

സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

4

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് നേതാവും യു ഡി എഫ് ജില്ലാ ചെയർമാനുമായ ഡൊമിനിക് പ്രസന്റേഷനും പോലീസിൽ പരാതി നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹവും പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസാണ് കേസ് എടുത്തത്. അതേസമയം, കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെയും പൊലീസ് ഇന്ന് കേസെടുത്തിരുന്നു.

5

മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദം പരാമർശമാണ് ഇദ്ദേഹത്തിനെതിരെ കേസെടുക്കാൻ കാരണമായത്. 'തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ആണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം'. - ഐ പി സി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസിന്റേതാണ് നടപടി. ഡി വൈ എഫ് ഐ നേതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

6

കെ സുധാകരന്റെ വിവാദ പരാമർശം; - 'മുഖ്യമന്ത്രി ആണെന്ന് പദവി പോലും മറന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നത്. അത് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്?

7

എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.'...വിഷയം, വിവാദമായി മാറിയതിന് പിന്നാലെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

8

മലബാറിലെ പ്രാദേശിക ഭാഷ പ്രയോഗമായാണ് ഉപയോഗിച്ചതെന്നും പരാമര്‍ശം അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ആ പരാമർശം താൻ പിന്‍വലിക്കുന്നെന്നും സുധാകരന്‍ പറഞ്ഞിരുന്നു. 'താൻ പറഞ്ഞത്, അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചാണ്. ഞാനിപ്പോള്‍ എന്നെ കുറിച്ച് പറയാറുണ്ട്, ഞാൻ പട്ടിയെ പോലെ ഓടുകയാണഅ എന്ന്. അങ്ങനെ പറഞ്ഞാൽ, ഞാന്‍ പട്ടിയാണെന്ന് അര്‍ത്ഥമില്ലല്ലോ. അതൊരു ഉപമയാണ്. ആരെ പറ്റിയാ ഞാന്‍ പറഞ്ഞത്. പിണറായി വിജയനെ പറ്റി. അദ്ദേഹം പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നി എങ്കിൽ തന്റെ ആ പരാമർശം, താൻ പിന്‍വലിക്കുന്നു. ഞാന്‍ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല' - കെ സുധാകരന്റെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+