തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വികസനം പറയാനില്ലാത്തതിനാൽ മുഖ്യമന്ത്രി വർഗീയത പറയുന്നുവെന്ന് വി മുരളീധരൻ
കൊച്ചി: വികസനം പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വികസനം ചർച്ചയാക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചരണം തുടങ്ങിയത്. എന്നാൽ സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കല്ലിടൽ അവസാനിപ്പിച്ചു. സിൽവർ ലൈനിനെതിരായ ജനവികാരം ഭയന്നാണ് കല്ലിടൽ നിർത്തിയതെന്നും കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ വി മുരളീധരൻ പറഞ്ഞു.
പി സി ജോർജ് പറയാൻ പോകുന്ന സത്യങ്ങളെ പിണറായി സർക്കാർ ഭയപ്പെടുകയാണ്. അത് തടയാനാണ് സർക്കാർ ശ്രമമെന്നും മുരളീധരൻ വിമർശിച്ചു. തൃക്കാക്കരയിൽ നാളെ ബി ജെ പിക്ക് വേണ്ടി പ്രചരണത്തി്ന എത്തുമെന്നും മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്നും കഴിഞ്ഞ ദിവസം പിസി ജോർജ് പറഞ്ഞിരുന്നു. എന്നാൽ പി സി ജോർജിനോട് നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ വിമർശനം.

സ്ഥാനാർത്ഥി നിർണയം മുതൽ ഇടത് പക്ഷം വർഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പിസി ജോർജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെ കുറിച്ച് പറയുമ്പോൾ മാത്രമേ മുഖ്യമന്ത്രിക്ക് പ്രശ്നമുള്ളൂ. ഉത്തരേന്ത്യയിൽ നടക്കുന്ന സംഭവങ്ങൾക്ക് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സാമാന്യബോധവും നാണവുമില്ല.
രാജ്യത്ത് ക്രൈസ്തവരെ ആക്രമിച്ചതിൽ പ്രതികളായ ഏതെങ്കിലും ബി ജെ പി നേതാവുണ്ടോ? ക്രൈസ്ത പുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് മുഖ്യമന്ത്രിയല്ലേ? പാലാ ബിഷപ്പിനെതിരെ കേസെടുത്തത് അദ്ദേഹത്തിൻ്റെ സർക്കാരല്ലേയെന്നും മുരളീധരൻ ചോദിച്ചു. വിദ്യാഭ്യാസമുള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാർ. അവർ വർഗീയ പ്രചരണത്തിൽ വീഴില്ല. പാലാരിവട്ടം യുഡിഎഫിൻ്റെ പഞ്ചവടിപ്പാലമാണെങ്കിൽ കൂളിമാട് പാലം എൽഡിഎഫിൻ്റെ പഞ്ചവടിപ്പാലമാണ്. അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണമാണ് ഇരുമുന്നണികളുടേയും മുഖമുദ്ര.
മോദി സർക്കാർ കൊച്ചിയിൽ നടപ്പിലാക്കിയ പദ്ധതികൾ ഉയർത്തി കാണിച്ചാണ് എൻ ഡി എ വോട്ട് അഭ്യർത്ഥിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
വ്യക്തിഹത്യയും അപവാദപ്രചരണവും ആര് നടത്തുന്നതിനോടുംയോജിപ്പില്ലെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചരണത്തെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോട് വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിന് അറസ്റ്റിലായത് കൊച്ചിയിലെ സി പി എമ്മുകാരായിരുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ അപവാദ പ്രചരണം നടത്തിയത് സി പി എമ്മുകാരാണെന്നും വി.മുരളീധരൻ പറഞ്ഞു.
'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ
മതഭീകരവാദികൾക്ക് ക്രൈസ്തവ സമൂഹത്തെ വേട്ടയാടാൻ ബിജെപി അനുവദിക്കില്ല: കെ.സുരേന്ദ്ര
കൊച്ചി: മതഭീകരവാദ ശക്തികൾക്ക് ക്രൈസ്തവ സമൂഹത്തെ വേട്ടയാടാൻ ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭീകരവാദികളുടെ വെല്ലുവിളികൾക്ക് മുമ്പിൽ ദേശീയ ജനാധിപത്യ സഖ്യം മുട്ടുമടക്കില്ലെന്നും മതഭീകരവാദികൾ ആരെ ആക്രമിക്കാൻ തയ്യാറായാലും അവരെ ബിജെപി സംരക്ഷിക്കുമെന്നും തൃക്കാക്കര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ല ഇതെന്ന് ജിഹാദികൾ മനസിലാക്കണം. കൈവെട്ടാൻ വന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്. കേരളത്തെ മറ്റൊരു താലിബാനാക്കാനാണ് ഇവരുടെ ശ്രമം. കേരളം ഇതേ പോലെ നിലനിൽക്കണമെങ്കിൽ തൃക്കാക്കരയിൽ എൻഡിഎ ജയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്റലിജൻസ് മുന്നറിയിപ്പുകൾ അവഗണിക്കുകയാണ് സംസ്ഥാന സർക്കാർ. കാശ്മീരിൽ നിന്നും പണ്ഡിറ്റുകളെ ഓടിച്ച പോലെ കേരളത്തിൽ നിന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആട്ടിയോടിക്കാനാണ് ജിഹാദികൾ ശ്രമിക്കുന്നത്. അതിന് വെച്ച അവിലും മലരും കുന്തിരിക്കവുമൊക്കെ മാറ്റിവെക്കുന്നതാണ് അവർക്ക് നല്ലത്. നാട്ടിൽ വികസനം വരണം സമാധാനം പുലരണം ഇതാണ് ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ട് വെക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications