കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുതെയല്ല പടവലങ്ങ പോലെയായത് 'കൈ'യയച്ച് സഹായിച്ചാല്‍ കെട്ടിവെച്ച പണം പോകും: വി ശിവന്‍ കുട്ടി

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍ കുട്ടി. വെറുതെയല്ല ഇവിടെ പടവലങ്ങ പോലെയായത് 'കൈ'യയച്ച് സഹായിച്ചാല്‍ കെട്ടിവെച്ച പണം പോകും, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസാണ് മണ്ഡലത്തില്‍ വിജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ വിജയമായിരുന്നു ഉമ തോമസിന്റേത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. 72770 വോട്ടുകളാണ് ഉമ നേടിയത്. 2011ല്‍ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു.

v sivankutty

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ 47754 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിക്കാണെങ്കില്‍ കഴിഞ്ഞതവണത്തേക്കാള്‍ കുറവാണ് വോട്ട്. ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന് 12,957 വോട്ടുകളാണ് ലഭിച്ചത്. തൃക്കാക്കരയില്‍ ബിജെപി വോട്ടും ആംആദ്മി പാര്‍ട്ടിയുടെ വോട്ടും എങ്ങോട്ടാണ് പോയതെന്ന് പരിസോഘിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പറഞ്ഞിരുന്നു.

മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയത് ഇവന്റ് മാനേജ്‌മെന്റുകാര്‍; കുറ്റപ്പെടുത്തലുമായി ഇപിമനഃപൂര്‍വ്വം വിവാദമുണ്ടാക്കിയത് ഇവന്റ് മാനേജ്‌മെന്റുകാര്‍; കുറ്റപ്പെടുത്തലുമായി ഇപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് എ എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഉമ തോമസിന്റെ വലിയ തരംഗം ആണ് തൃക്കാക്കരയില്‍ കാണുന്നതെന്നും അതിന്റെ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം മികച്ച പ്രകടനമാണ് എന്‍ ഡി എ കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പി സി ജോര്‍ജിന്റെ പ്രചരണം സ്വാധീനം ചെലുത്തിയില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും പി ടി തോമസിന്റെ മരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ വോട്ടുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതൊക്കെ വലിയ ഘടകങ്ങളാണെന്നുമാണ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. വോട്ടുകളില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നും ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്കെത്തുന്ന എന്‍ ഡി എ നേതാവാകും താന്‍ എന്നും നേരത്തേ എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും 2021 ല്‍ നേടിയ വോട്ടുകള്‍ നേടാന്‍ എന്‍ ഡി എ ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15000 ത്തോളം വോട്ടുകളായിരുന്നു എന്‍ ഡി എക്ക് ലഭിച്ചത്. എന്നാല്‍ ഇക്കുറി അത് 12955 ആയി കുറഞ്ഞു.

Recommended Video

cmsvideo
തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശ് പോയി

English summary
thrikkakara byelection result: v sivankutty mocks bjp after they face setback in thrikkakara election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X