'യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്
കൊച്ചി: വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയ സാധ്യതകളെ ഉയർത്തിപ്പിടിച്ച് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ്. യു ഡി എഫിന് 100% വിജയം കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് ഉമാ തോമസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്യാപ്റ്റൻ അല്ല ആരു വന്നാലും എൽ ഡി എഫിനെ 99 സീറ്റിൽ നിലനിർത്തുമെന്ന് വെല്ലുവിളിച്ചായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോസഫിന്റെ പ്രചരണത്തിന് വേണ്ടി മുഖ്യമന്ത്രി എത്തുന്ന വിഷയത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം.
കോൺഗ്രസ് നേതാവ് കെ വി തോമസിന് പ്രചരണത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ എന്നത് കാത്തിരുന്നു കാണാമെന്നും ഉമാ തോമസ് പറഞ്ഞു. കെ വി തോമസിന്റെ നിലപാട് തികച്ചും വ്യക്തിപരമാണ്. സ്വന്തമായി നിലപാട് എടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നതും ഡോ ജോ ജോസഫിന് വേണ്ടി വോട്ടുപിടിക്കാൻ ഇറങ്ങുന്നതും കെ വി തോമസിന്റെ തീരുമാനങ്ങളാണെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പാക്കാൻ എൽ ഡി എഫ് സജീവമായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം പാലാരിവട്ടത്താണ് സംഘടിപ്പിച്ചിരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ് പ്രതികരിച്ചത്. അതേസമയം, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി വോട്ടു ചോദിക്കാൻ കെ വി തോമസ് ഇറങ്ങിയാലും അത് യു ഡി എഫിന് ബാധിക്കില്ലെന്ന് ഉമാ തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാട് ദൗർഭാഗ്യകരമാണെന്നും തോമസ് വ്യക്തമാക്കി. കോൺഗ്രസ് എന്നത് വലിയൊരു കൂട്ടായ പ്രസ്ഥാനമാണ്. സ്ഥാനം കിട്ടാത്ത നേതാക്കളും കിട്ടിയവരും എല്ലാം ഒന്നിച്ച് മുന്നേറുകയാണ് ഈ പ്രസ്ഥാനത്തിലൂടെ.

കെ വി തോമസിന്റെ നിലപാട് മാറ്റം ഏറെ ദൗർഭാഗ്യകരമാണ്. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം യാതൊരു രീതിയിലും യു ഡി എഫിനെ ബാധിക്കുന്നതല്ലെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം. അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ വി തോമസ് എൽ ഡി എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്ന വാർത്ത വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിന് അടക്കം കടുത്ത അതൃപ്തിയാണ് കെ വി തോമസിന്റെ നിലപാടിനോട്. എ കെ ആൻറണി , രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ കെ വി തോമസിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.

എൽ ഡി എഫ് പ്രചരണത്തിന് ഇറങ്ങുന്ന കെ വി തോമസിന്റെ നിലപാടിനോട് എതിർപ്പ് അറിയിച്ചിരുന്നു പ്രതികരണം. കെ വി തോമസിന്റെ സാന്നിധ്യം വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നാശം വരുത്തി വയ്ക്കുമെന്ന് പ്രതികരിച്ച രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു.
ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം
Recommended Video

കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് ആരും പുറത്താക്കില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വയം ഇറങ്ങി പോകണം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജോ ജോസഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് പറഞ്ഞതാണ്. എൽ ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി തൃക്കാക്കരയിൽ കെ വി തോമസ് പ്രചരണത്തിന് ഇറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ അതിനേക്കാൾ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കിയത്.












Click it and Unblock the Notifications