തൃക്കാക്കര ഫലം: ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലെങ്കില്‍ ഭരണം വളരെ മോശം: കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുഎഡിഎഫിന് ആശ്വാസം നല്‍കുന്നതാണ് ആദ്യ ഫല സൂചനകള്‍.
ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പികെ കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലെങ്കില്‍ ഭരണം വളരെ മോശമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മണ്ഡലത്തില്‍ യു ഡി എഫ് തരംഗമാണെന്ന സൂചന തന്നെയാണ് ഉമ തോമസിന്റെ മുന്നേറ്റം നല്‍കുന്നത്. നഗരമേഖലകള്‍ പൂര്‍ണമായും യു ഡി എഫിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്.
35000 ത്തിലേറെ വോട്ടുകള്‍ ഇതുവരെ എണ്ണിക്കഴിഞ്ഞു. യു ഡി എഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ ലീഡാണ് ഉമ തോമസ് നേടുന്നത്. ഇതുവരെ 45 ഓളം ബൂത്തുകളാണ് എണ്ണിക്കഴിഞ്ഞത്. ആദ്യത്തെ നാല് റൗണ്ടിലും യു ഡി എഫ് അനുകൂല ബൂത്തുകളാണ് എണ്ണുന്നത്. പി ടി തോമസിന്റെ ലീഡ് ആറായിരം കടന്നത് ഏഴാം റൗണ്ടിലായിരുന്നു.
ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍
സിറ്റിംഗ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒരു മാസത്തോളം നീണ്ട പ്രചരണത്തിന് ശേഷം മേയ് 31 നായിരുന്നു വോട്ടെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 68.64 ശതമാനമായിരുന്നു പോൡഗ്. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്..












Click it and Unblock the Notifications