'ഉമയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണം, താൻ അറിഞ്ഞില്ല,തോല്‍വി സിപിഎം പരിശോധിക്കും':ബൃന്ദ കാരാട്ട്
കോഴിക്കോട് : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഭരണവിരുദ്ധ വികാരം അല്ല തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതികരിച്ചതെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു. സൈബർ ആക്രമണത്തിന് സി പി എം എതിരാണ്. യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസിന് എതിരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് ബൃന്ദാ കാരാട്ട് വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിരുദ്ധ ശക്തികൾ ഒന്നിച്ചതാ യി കണ്ടു. ട്വൻറി 20 അടക്കമുള്ളവർ യു ഡി എഫിനെ സഹായിച്ചെന്നും ബൃന്ദാകാരാട്ട് ആരോപിച്ചു.

ബൃന്ദാകാരാട്ടിന്റെ വാക്കുകൾ ഇങ്ങനെ ; -
'ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് ഉണ്ടായ പാളിച്ചകളും വീഴ്ചകളും ഉടൻ തന്നെ പരിശോധിക്കും. ജില്ലാ സംസ്ഥാന തലത്തിൽ ആയിരിക്കും പരിശോധന നടത്തുന്നത്.പാർട്ടി സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് ഫലം സി പി എം വിലയിരുത്തി പ്രതികരിച്ചു കഴിഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ പരിസ്ഥിതിക്ക് ദോഷകരമായ ഒന്നല്ല. ഈ പദ്ധതിയെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, സാധാരണക്കാരായ ജനങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രം സർക്കാർ മുന്നോട്ടു പോകും'...
അതേസമയം, സിൽവർ ലൈൻ പദ്ധതി ആണ് ഇടതുപക്ഷ മുന്നണിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചതിന്റെ പ്രധാന കാരണമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കെ റെയിൽ വിരുദ്ധ സമരവും ജനങ്ങളുടെ റോഡിലിറങ്ങിയുള്ള പ്രതിഷേധവും തെരഞ്ഞെടുപ്പിനെ ബാധിച്ചു എന്നാണ് വിലയിരുത്തൽ.
എന്നാൽ, സമാന വിഷയത്തിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം എൽ ഡി എഫ് സർക്കാരിന് എതിരായ ജനവികാരം ആണെന്ന വിലയിരുത്തലുകളെ തളളിയായരുന്നു പ്രതികരണം എത്തിയത്. കെ റെയിൽ വിഷയം മുൻനിർത്തി ഉണ്ടായ തിരഞ്ഞെടുപ്പ് അല്ല തൃക്കാക്കരയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം കെ റെയിൽ വിഷയത്തിലെ ഹിതപരിശോധന അല്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ ഉടൻ തന്നെ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്നും കോടിയേരി വ്യക്തമാക്കി.
തൃക്കാക്കരയിലെ ജനങ്ങൾ യു ഡി എഫിന് അനുകൂലമായാണ് ചിന്തിച്ചത്. ഈ ജനവിധി എൽ ഡി എഫ് അംഗീകരിക്കുന്നു. ഉപ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ടായ പാളിച്ചകൾ പരിശോധിച്ച് തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് തൃക്കാക്കരയിൽ നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 45510 വോട്ടാണ് നേടിയത്. അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി.












Click it and Unblock the Notifications