Get Updates
Get notified of breaking news, exclusive insights, and must-see stories!

മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയത് ഇവന്റ് മാനേജ്‌മെന്റുകാര്‍; കുറ്റപ്പെടുത്തലുമായി ഇപി

തിരുവനന്തപുരം: തൃക്കാക്കരയിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.ഭരണത്തിന്റെ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന ജയരാജന്‍ പറഞ്ഞു.

നൂറ് സീറ്റ് നേടാന്‍ ആയില്ല എന്നത് യാഥാര്‍ഥ്യമാണെന്നും തൃക്കാക്കരയില്‍ തോറ്റെങ്കിലും ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. മനോരമന്യൂസിനോടായിരുന്നു പ്രതികരണം.

ep jayarajan

ഇപി ജയരാജന്‍ പറഞ്ഞത്:

എല്‍ഡിഎഫിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല. തൃക്കാക്കര കൂടി നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്താകും. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബോധപൂര്‍വം വിവാദമുണ്ടാക്കാനും ശ്രമം ഉണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് പങ്കെടുത്ത ആശുപത്രി വാര്‍ത്താസമ്മേളനം മനഃപൂര്‍വം ചിലര്‍ വിവാദം ആക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഇവന്റ് മാനേജ്‌മെന്റുകാരാണ് ഇപി ജയരാജന്‍ ആരോപിച്ചു. തൃക്കാക്കരയില്‍ ജയിക്കാനുള്ള പണി ചെയ്തെന്നും ഇടതുമുന്നണിക്ക് മണ്ഡലത്തിലുള്ള സ്വാധീനം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റിയുടെയും ബിജെപിയുടെയും വോട്ടുകള്‍ എവിടെ പോയെന്ന് പരിശോധിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസാണ് മണ്ഡലത്തില്‍ വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. 72770 വോട്ടുകളാണ് ഉമ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ 47754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന് 12,957 വോട്ടുകളാണ് ലഭിച്ചത്.2011ല്‍ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 239 ബൂത്തുകളില്‍ എല്‍ഡിഎഫിന് ആകെ ലീഡ് നേടാനായത് 12 ബൂത്തില്‍ മാത്രമാണ്.

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പ്രതികരിച്ചത്. ഇങ്ങനെ ഒരു ഫലം പ്രതീക്ഷിച്ചില്ലെന്നും ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും മോഹനന്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയില്‍ ഉണ്ടായതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍ക്കാര്‍ അമ്മമാരെ നോവിച്ചു, കൊച്ചുകുട്ടികളെ വലിച്ചിഴച്ചു, അത് ജനം മറക്കില്ല. അതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. ഇത് ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തണം.

മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ

ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ടുപോകണം. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വികസനമല്ല ജനം ആഗ്രഹിക്കുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു.അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നു തിരഞ്ഞെടുപ്പിന്റെ പേരില്‍ വന്‍ ധൂര്‍ത്താണ് ഇടതുപക്ഷം നടത്തിയതെന്നും എന്നിട്ടും ദയനീയമായി കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു. പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+