തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം: നാടിളക്കിയ പ്രചരണം, എന്നിട്ടും എല്‍ഡിഎഫിന് കൂടിയത് നേരിയ വോട്ട് മാത്രം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് നേരിയ ആശ്വാസമായി വോട്ട് നില. 2021 ലേതിനേക്കാള്‍ വോട്ടും വോട്ട് ശതമാനവും വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫിനായി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് 33.32 ശതമാനം വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് രണ്ട് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ എല്‍ ഡി എഫിനായി. ഇത്തവണ കിട്ടിയത് എല്‍ ഡി എഫിന് 35.28 ശതമാനം വോട്ടുകളാണ്.
2244 വോട്ടുകളാണ് കഴിഞ്ഞ തവണത്തേക്കാള്‍ അധികം ലഭിച്ചത്. ആകെ പോള്‍ ചെയ്തതില്‍ 47754 വോട്ടുകളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് ലഭിച്ചത്. 45510 വോട്ടായിരുന്നു 2021 ല്‍ എല്‍ ഡി എഫിന് ലഭിച്ച വോട്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കം എല്ലാ മന്ത്രിമാരും സി പി ഐ എമ്മിന്റെ മുഴുവന്‍ എം എല്‍ എമാരും മണ്ഡലം കേന്ദ്രീകരിച്ച് ക്യാംപ് ചെയ്തിട്ടും ആകെ ലഭിച്ചത് 47754 വോട്ടുകളാണ് എന്നത് സി പി ഐ എമ്മിന് വലിയ തിരിച്ചടിയാണ്.

പ്രചരണം മുഖ്യമന്ത്രി നയിച്ചപ്പോള്‍ ഏകോപന ചുമതല എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി പി രാജീവിനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനുമായിരുന്നു. അതേസമയം യു ഡി എഫിനെ സംബന്ധിച്ചിടത്തോളം വോട്ടിംഗ് ശതമാനത്തില്‍ വന്‍കുതിപ്പാണ് നടത്തിയത്. ഇത്തവണ 53.76 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കഴിഞ്ഞ തവണ 43.82 ശതമാനം വോട്ടായിരുന്നു ലഭിച്ചത്.
2021 ല്‍ പി ടി തോമസിന് 14,239 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 25,016 ആയി ഉയര്‍ത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. എന്‍ ഡി എയ്ക്ക് ഇത്തവണ കിട്ടിയത് പത്ത് ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി 11.34 ശതമാനം വോട്ട് നേടിയിരുന്നു. ഇത്തവണ അത് 9.57 ശതമാനമായി കുറഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 11996 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ടി തോമസ് ജയിച്ചത്.
വിവാഹിതായാകാന് പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
യു ഡി എഫ് അന്ന് 61451 വോട്ട് നേടിയപ്പോള്‍ എല്‍ ഡി എഫിന് 49455 വോട്ട് ലഭിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 21247 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ട്വന്റി ട്വന്റിയുടെ വോട്ട് യു ഡി എഫിന് അനുകൂലമായി എന്നാണ് വിലയിരുത്തല്‍. 2021-ലെ തിരഞ്ഞെടുപ്പില്‍ 13000 ത്തിലേൃറെ വോട്ട് ട്വന്റി ട്വന്റിയ്ക്ക് ലഭിച്ചിരുന്നു. ഇത്തവണ തൃക്കാക്കര തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആം ആദ്മിയുമായി മുന്നണിയുണ്ടാക്കിയെങ്കിലും ട്വന്റി ട്വന്റി മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications