കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയില്‍ ക്യാപ്റ്റന്‍ നിലംപരിശായി: പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെ സുധാകരന്‍

Google Oneindia Malayalam News

എറണാകുളം: തൃക്കാക്കരയിലെ ജനവിധിയിലൂടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്റെ നിലനിൽപ്പിന്റെ ചോദ്യ ചിഹ്നമാണ്. തിരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ മുഹമ്മദ് റിയാസും പി രാജീവുമാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 page

തൃക്കാക്കരയിലേത് പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിന്‍റെ വിജയമാണ്. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെയ്ക്കണം. കള്ളവോട്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ ലീഡ് ഇതിലും കൂടിയേനെ. തൃക്കാക്കരിയില്‍ കള്ളവോട്ട് ചെയ്യുന്നതിനായി കണ്ണൂരില്‍ നിന്നടക്കം പോയിട്ടുണ്ട് തിര‍ഞ്ഞെടുപ്പില്‍ കണ്ടത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണ്. ഈ ഊർജ്ജം സംസ്ഥാനത്ത് ആകെ പടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി- ഈ പേജ് തിരഞ്ഞെടുപ്പ് വാർത്തകളിൽ

കെവി തോമസിനെതിരേയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സ്വന്തം പഞ്ചായത്തില്‍ പോലും പത്ത് വോട്ട് സ്വന്തമാക്കാന്‍ കഴിയാത്ത നേതാവാണ് കെവി തോമസെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഞങ്ങൾ പറഞ്ഞത് രാഷ്ട്രീയം ആണ്. എന്നാൽ അവർക്ക് പറയാൻ രാഷ്ട്രീയം ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ പ്രചാരണങ്ങളും നുണക്കഥകോട്ടകളും കൊണ്ട് ഇത്തവണയും വിജയിക്കാമെന്ന് പിണറായി വിജയൻ വ്യാമോഹിച്ചു. കെ- റയിൽ കുറ്റിയടിക്കൽ അടക്കമുള്ള ഈ സർക്കാരിൻ്റെ സകല കൊള്ളരുതായ്മകൾക്കെതിരെയും തൃക്കാക്കരയിലെ പ്രബുദ്ധ ജനം വോട്ട് കൊണ്ട് പ്രതികരിച്ചിരിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടന്നത്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും തമ്പടിച്ചിട്ടും ജനം ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്നു.

തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് വിഡി, ഈറനണിഞ്ഞ് ഉമ തോമസ്: വൈകാരികമായ രംഗങ്ങള്‍

കോൺഗ്രസ്സിൽ മുതിർന്ന നേതാക്കൾ മുതൽ താഴേതട്ടിലെ അണികൾ വരെ ഒന്നിച്ചൊന്നായി നിന്ന് പൊരുതി.ഭരണപക്ഷം പറഞ്ഞത് ഞങ്ങൾ ആവർത്തിക്കുന്നു. തൃക്കാക്കരയിൽ നടന്നത് ഭരണത്തിൻ്റെ വിലയിരുത്തൽ തന്നെയാണ്. ഭരണം മോശമെന്ന് പിണറായി വിജയന് ബോധ്യപ്പെടുത്തിക്കൊടുത്തുകൊണ്ട് ശ്രീമതി ഉമ തോമസിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത തൃക്കാക്കരയിലെ വോട്ടർമാർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam

English summary
thrikkakara election result; K Sudhakaran wants Pinarayi Vijayan to resign as Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X