ആദ്യമല്ല ഈ തോല്‍വി; പിണറായി സര്‍ക്കാര്‍ നേരിട്ട ഉപതിരഞ്ഞെടുപ്പുകള്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട പരാജയം നിയമസഭയിൽ നൂറ് തികയ്ക്കുക എന്ന ലക്ഷ്യത്തിനാണ് വിലങ്ങുതടിയായത്. ഇത് ആദ്യമായല്ല പിണറായി സർക്കാറിന് മുന്നിൽ വെല്ലുവിളിയുയർത്തി ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് പിന്നാലെ 2017 ൽ വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 2016ൽ ഇടത് സർക്കാർ വന്നതിന് ശേഷം ആദ്യമായി അഭിമുഖീകരിച്ച ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.
അന്ന് എൽഡിഎഫിന് വേണ്ടി മത്സരിച്ചത് പിപി ബഷീറും യുഡിഎഫിന് വേണ്ടി കെഎൻഎ ഖാദറുമായിരുന്നു എൻഡിഎ സ്ഥാനാർത്ഥി കെ ജനചന്ദ്രൻ ആയിരുന്നു. മണ്ഡലം കൂടെ നിന്നത് യുഡിഎഫിനൊപ്പാമായിരുന്നു.പക്ഷേ വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കുറവുണ്ടായിരുന്നു. 23,310 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി കെഎൻഎ ഖാദർ വേങ്ങരയിൽ വിജയിച്ചത്.
മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ

കെഎൻഎ ഖാദർ ആകെ 65,227 വോട്ടു നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർഥി പിപി ബഷീർ 41,917 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാർഥി ജനചന്ദ്രൻ നാലാം സ്ഥാനത്തായിരുന്നു. എസ്ഡിപിഐയുടെ കെസി നസീറായിരുന്നു മൂന്നാം സ്ഥാനത്ത്. നസീറിന് 8648 വോട്ട് ലഭിച്ചു. ജനചന്ദ്രന് 5728 വോട്ടുമാത്രമാണ് ലഭിച്ചത്. അങ്ങനെ ആദ്യത്തെ തോൽവി 2017ൽ എറ്റുവാങ്ങി.
പിന്നീട് 2019ൽ ആറിടത്താണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ എംഎൽഎമാർ പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച ഒഴിവൽ വന്ന ഒഴിവുകളിലേക്കും കെഎം മാണിയുടെയും പിബി അബ്ദുൾ റസാഖിന്റെയും നിര്യാണം മൂലം ഒഴിഞ്ഞ സീറ്റുകളിലേക്കുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. പാല, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കോന്നി,ആലപ്പുഴ, എറാണകുളം എന്നീ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അഞ്ച് നിയമസഭാ മണ്ഡലങ്ങളി മൂന്നിട യുഡിഎഫ് സ്ഥാനാർഥികാളായിരുന്നു വിജയിച്ചത്. രണ്ടിടത്ത് മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. എറണാകുളം, മഞ്ചേശ്വരം, അരൂർ മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. അരൂർ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങൾ തന്നെയായിരുന്നു. വട്ടിയൂർക്കാവിലും കോന്നിയിലുമാണ് എൽഡിഎഫ് വിജയിച്ചുത്. കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ വിജയിച്ചത്. വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത് വിജയിച്ചു. വട്ടിയൂർക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളിലെ വിജയം ഇടത് മുന്നണിക്ക് വലിയ നേട്ടമായിരുന്നു. എന്നാൽ അരൂരിലെ പരാജയം കനത്ത തിരിച്ചടിയായിരുന്നു. അരൂരിൽ ഷാനി മോൾ ഉസ്മാനായിരുന്നു വിജയിച്ചത്. 2029 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ഷാനിമോൾ വിജയിച്ചത്. കെആർ ഗൗരിയമ്മയിൽ നിന്നാണ് ആരിഫ് അരൂർ പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ മണ്ഡലം വീണ്ടും കോൺഗ്രസിന് സ്വന്തമായി.

വോട്ടുനില-
വട്ടിയൂർക്കാവ്- വികെ പ്രശാന്ത് (എൽഡിഎഫ്)- 54,830, ഭൂരിപക്ഷം 14,465, കെ.മോഹൻകുമാർ (യുഡിഎഫ്)- 40,365, എസ്.സുരേഷ് (എൻഡിഎ)- 27,453. കോന്നി- കെയു ജനീഷ് കുമാർ (എൽഡിഎഫ്)- 54,099, ഭൂരിപക്ഷം 9953. പി മോഹൻരാജ് (യുഡിഎഫ്)- 44,149. കെ.സുരേന്ദ്രൻ (എൻഡിഎ)- 39,786. അരൂർ - ഷാനിമോൾ ഉസ്മാൻ (യുഡിഎഫ്)- 69,356, ഭൂരിപക്ഷം 2,079. മനു സി.പുളിക്കൽ (എൽഡിഎഫ്)- 67,277. പ്രകാശ് ബാബു (എൻഡിഎ)- 16,289 വോട്ട്. എറണാകുളം ടി.ജെ.വിനോദ് (യുഡിഎഫ്)- 37,891വോട്ട്. ഭൂരിപക്ഷം 3750. മനു റോയ് (എൽഡിഎഫ്)- 34,141 വോട്ട്. സി.ജി.രാജഗോപാൽ (എൻഡിഎ)- 13,351. മഞ്ചേശ്വരം എംസി കമറുദ്ദീൻ (യുഡിഎഫ്)- 65,407, ഭൂരിപക്ഷം-7,923 വോട്ടുകൾ. രവീഷ തന്ത്രി കുണ്ടാർ (എൻഡിഎ)- 57,484 വോട്ടുകൾ. എം.ശങ്കര റായ് മാസ്റ്റർ (എൽഡിഎഫ്)- 38,233 വോട്ട്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ 2943 വോട്ടുകൾക്ക് തോൽപിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയും എൻസിപി നേതാവുമായ മാണി സി കാപ്പൻ പാലാ പിടിച്ചെടുത്തത്.

യുഡിഎഫിനൊപ്പം ബിജെപിയും ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിലായിരുന്നു പോരാട്ടം. ഇടതിന് 3ാം സ്ഥാനമായിരുന്നു. യുഡിഎഫിന്റെ ഉറച്ച സീറ്റായ കോന്നിയിൽ നിന്ന് 2016 ൽ തുടർച്ചയായ അഞ്ചാം തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് വിജയം നേടിയിരുന്നു. 20,748 വോട്ടായിരുന്നു ഭൂരിപക്ഷം. സിപിഎമ്മിലെ ആർ സനൽകുമാറായിരുന്നു അന്നത്തെ എതിരാളി. കെ മുരളീധരൻ വടകരയിൽ നിന്നും എംപിയായിതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. തൃക്കാക്കരയിൽ മാത്രമല്ല 2017 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2019ൽ നടന്ന തിരഞ്ഞെടുപ്പിലും എൽഡിഎഫ് പരാജയം നേരിട്ടിരുന്നു.
Recommended Video
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?












Click it and Unblock the Notifications