തൃക്കാക്കര ഫലം; രണ്ടാം റൗണ്ടിലും മുന്നില്‍ യുഡിഎഫ്, പിടിയേക്കാള്‍ ലീഡ് നേടി ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രണ്ടാം റൗണ്ട് വോട്ടെണ്ണലിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് ലീഡ്. ആദ്യ റൗണ്ടില്‍ 2157 വോട്ടിന്റെ ലീഡ് നേടിയ ഉമ തോമസ് രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ 4000 ത്തിന് മുകളിലേക്ക് ഉമ തോമസ് ലീഡ് ഉയര്‍ത്തുന്നുണ്ട്. ആദ്യ റൗണ്ടിലെ 21 ബൂത്തിലും ഉമ തോമസാണ് മുന്നിട്ട് നിന്നത്. രണ്ടാം റൗണ്ടിലും മികച്ച ആധിപത്യം നിലനിര്‍ത്താന്‍ ഉമ തോമസിനായി.

മണ്ഡലത്തില്‍ യു ഡി എഫ് തരംഗമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതാണ് ഉമ തോമസിന്റെ മുന്നേറ്റം. നഗരമേഖലകള്‍ പൂര്‍ണമായും യു ഡി എഫിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് ആദ്യഘട്ടത്തില്‍ കാണുന്നത്. 35000 ത്തിലേറെ വോട്ടുകള്‍ ഇതുവരെ എണ്ണിക്കഴിഞ്ഞു. യു ഡി എഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ ലീഡാണ് ഉമ തോമസ് നേടുന്മനത്.
വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
ഇതുവരെ 45 ഓളം ബൂത്തുകളാണ് എണ്ണിക്കഴിഞ്ഞത്. ആദ്യത്തെ നാല് റൗണ്ടിലും യു ഡി എഫ് അനുകൂല ബൂത്തുകളാണ് എണ്ണുന്നത്. പി ടി തോമസിന്റെ ലീഡ് ആറായിരം കടന്നത് ഏഴാം റൗണ്ടിലായിരുന്നു.












Click it and Unblock the Notifications