Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: അമ്പേ പാളി എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍, പിടി തോമസിന്റെ ഭൂരിപക്ഷം മറികടന്ന് ഉമ തോമസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡിലേക്ക് കടക്കുന്ന ഉമ തോമസിന്റെ മുന്നേറ്റം തെറ്റിക്കുന്നത് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. വോട്ടെണ്ണി കഴിഞ്ഞ ഒരു ബൂത്തിലും ലീഡ് നേടാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനായില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചിട്ടും ജോ ജോസഫിന് നിലം തൊടാനാകാത്തത് എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ്.

യു ഡി എഫ് കേന്ദ്രങ്ങളില്‍ ഉമ തോമസിന് വോട്ട് കുറഞ്ഞാല്‍ വിജയിച്ച് കയറാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ ഡി എഫ്. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യം ഘട്ടം മുതല്‍ ഉമ തോമസ് വ്യക്തമായ ലീഡാണ് നേടിയത്. പി ടി തോമസ് നേടിയതിനേക്കാള്‍ ഇരട്ടി വോട്ട് നേടിയാണ് ഉമ തോമസ് മുന്നിട്ട് നിന്നത്. നിലവില്‍ വ്യക്തമാ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന് ഉറപ്പായപ്പോള്‍ പാളിയത് ഇടതുപക്ഷത്തിന്റെ മൈക്രോ മാനേജ്‌മെന്റാണ്.

dfd

മന്ത്രി പി രാജീവും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജുമാണ് എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അടിത്തട്ടില്‍ ഏകോപിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്കല്‍ കമ്മിറ്റി കണ്‍വെന്‍ഷനുകളിലെല്ലാം പങ്കെടുത്തിരുന്നു. കെ വി തോമസ് എല്‍ ഡി എഫിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയതോടെ പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി.

തൃക്കാക്കരയിലെ നഗരകേന്ദ്രങ്ങളില്‍ കനത്ത തിരിച്ചയടിയാണ് എല്‍ ഡി എഫ് നേരിട്ടത്. പോളിംഗ് കുറഞ്ഞ് ബൂത്തുകളില്‍ പോലും ഉമാ തോമസ് മികച്ച ലീഡ് നേടി. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യു ഡി എഫിന്റെ ഉമാ തോമസ് ലീഡ് നേടിയിരുന്നു. ഇത് ഒരിക്കല്‍ പോലും താഴ്ന്ന് പോയതുമില്ല. തൃക്കാക്കര നേടി 100 സീറ്റ് തികക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം പരാജയപ്പെടുന്നതോടെ സി പി ഐ എം അഭിമുഖീകരിക്കുന്നത് വലിയ തിരിച്ചടിയാണ്.

വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം

2016 ന് ശേഷം ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹവുമായി എല്‍ ഡി എഫ് ക്യാംപ് എത്തുന്നത്. അതിനാല്‍ തന്നെ ഈ തിരിച്ചടി സി പി ഐ എമ്മിനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിയായോ എന്ന് സി പി ഐ എം പരിശോധിക്കേണ്ടി വരും. ഇന്ന് സി പി ഐ എം സംസ്ഥന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+