തൃക്കാക്കര ഫലം; ഞങ്ങളിത് നേരത്തെ തന്നെ പറഞ്ഞതല്ലേ? പ്രതികരണവുമായി സതീശന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിലെ ആദ്യ സൂചനകള്‍ വ്യക്തമായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എറണാകുളം ഡിസിസി ഓഫീസിലെത്തി. പി ടി തോമസിനേക്കാള്‍ വലിയ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന് നേരത്തെ പറഞ്ഞില്ലേ എന്ന് സതീശന്‍ പറഞ്ഞു. ഞങ്ങള്‍ ഇത് നേരത്തെ തന്നെ പറഞ്ഞതാണ്. നിങ്ങളാണ് കേള്‍ക്കാതിരുന്നത്. പി ടി തോമസിനേക്കാള്‍ ഭൂരിപക്ഷം നേടുമെന്നാണ് എപ്പോഴും ഞങ്ങള്‍ പറഞ്ഞത്. ഇന്ന് രാവിലേയും അത് തന്നെയാണ് പറഞ്ഞത് എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണി കഴിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ യു ഡി എഫിന്റെ വിജയം തുടക്കം മാത്രമാണെന്ന് വി ഡി സതീശന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഉടനീളം ഈ വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് ഇത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിറകണ്ണുകളോടെ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നന്ദി പറയുകയാണ് എന്നും ഇനിയെങ്കിലും കെ റെയിലില്‍ നിന്നും പിന്മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം എന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാനില്ല എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനോട് രാജി വെക്കാന്‍ ആവശ്യപ്പെടില്ല എന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ക്കുളള അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് എല്‍ ഡി എഫാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാറിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കാണിക്കാന്‍ എല്‍ ഡി എഫ് ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചു. വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള ശ്രമവുമുണ്ടായി.
അശ്ലീല വിഡിയോയെ കുറിച്ച് സംസാരിക്കുന്നവര്‍ ഇതൊന്നും ചര്‍ച്ചയാക്കുന്നില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. കെ സുധാകരന്‍ അനാരോഗ്യം മൂലം വിശ്രമത്തിലായതിനാല്‍ വി ഡി സതീശനായിരുന്നു യു ഡി എഫ് പ്രചരണം നയിച്ചിരുന്നത്. ഉമ തോമസ് റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ ജയിച്ചത്. 25000 ത്തിലേറെ ഭൂരിപക്ഷം നേടിയ ഉമ തോമസ് ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. എല്ലാ ബൂത്തുകളിലും മികച്ച ലീഡായിരുന്നു ഉമ തോമസ് സ്വന്തമാക്കിയത്.
വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം












Click it and Unblock the Notifications