Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര എല്‍ഡിഎഫിന്; പിണറായി സർക്കാർ സ്വെഞ്ചറിയടിക്കും: ജോ ജോസഫ്

തൃക്കാക്കര: ലോക ഹൈപ്പർടെന്‍ഷന്‍ ബോധവത്കരണത്തോട് അനുബന്ധിച്ച് നടത്തിയ സൈക്ലത്തോണില്‍ പങ്കെടുത്തുകൊണ്ടാണ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫ് ശനിയാഴ്ചത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മാറി തന്റെ പതിവ് ശനിയാഴ്ച പോലെ ഒരു ദീർഘ ദൂര സൈക്ലിങ്. സാധാരണയായ വാഴക്കാലയിലെ വീട്ടില്‍ നിന്നും എയർപോർട്ട് വരെയാണ് സൈക്കിള്‍ ചവിട്ടുന്നതെങ്കില്‍ ഇന്നലെ അത് നേരെ കലൂർ സ്റ്റേഡിയം പരിസരത്തേക്കായിരുന്നു. കൂട്ടിന് ഭാര്യ ദയ പാസ്കലുമുണ്ട്. എല്ലാവർഷം സംഘടിപ്പിക്കപ്പെടുന്ന സൈക്ലോത്തോണില്‍ പങ്കെടുക്കാന്‍ പ്രചരണത്തിരക്കിനിടയിലും ഇത്തവണ ജോ ജോസഫ് സമയം കണ്ടെത്തുകയായിരുന്നു.

as

സൈക്ലത്തോണിന് ശേഷം, വാഴക്കാലയിലെ വിവിധ ഫ്ലാറ്റുകളില്‍ കയറി വോട്ടഭ്യർത്ഥന. ഫ്ളാറ്റ് നിവാസികള്‍ മുന്നോട്ട് വെച്ച മാലിന്യ സംസ്കരണം, ശുദ്ധജല ലഭ്യത തുടങ്ങിയ പ്രശ്നങ്ങള്‍ കേട്ട സ്ഥാനാർത്ഥി കുടിവെള്ള ലഭ്യത ഉറപ്പാക്കുമെന്നും മാലിന്യ സംസ്കരണത്തിന് ശ്വാശ്വത പരിഹാരം ഉറപ്പാക്കുമെന്നും വോട്ടർമാരോട് വ്യക്തമാക്കി. പിന്നാലെ പടമുകള്‍ ഇന്ദിര ജംഗ്ഷന്‍, ചളിക്കവട്ടം, പെരപ്പറമ്പ്, മസ്ജിദ് റോഡ്, അറയ്ക്കല്‍ കോളനി, വെണ്ണല സർവ്വീസ് സഹകരണ ബാങ്കി തുടങ്ങിയ കേന്ദ്രങ്ങളിലെ വോട്ടർമാരെ നേരില്‍ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചളിക്കവട്ടത്ത് വിവാഹ വീട്ടിലെത്തിയ സ്ഥാനാർത്ഥി വധു-വരന്‍മാർക്ക് ആശംസകളർപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം പാലാരിവട്ടം മേഖലയില്‍ പ്രചരണത്തിനെത്തിപ്പോഴാണ് സ്ഥാനാർത്ഥി വണ്‍ഇന്ത്യ മലയാളവുമായി സംസാരിക്കുന്നത്. വിജയിക്കുമെന്ന കാര്യത്തില്‍ സ്ഥാനാർത്ഥിക്കും കൂടെയുള്ള ഇടത് നേതാക്കള്‍ക്കും യാതൊരും സംശയവുമില്ല. തൃക്കാക്കരയുടെ ഹൃദയം ഹൃദയപക്ഷമായ ഇടതുപക്ഷത്തിന് വേണ്ടി തുടിക്കുകയാണെന്ന് ജോ ജോസഫ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. തൃക്കാക്കര വലിയൊരു മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്, ജനങ്ങളെ നേരില്‍ കാണുമ്പോള്‍ അവരുടെ ആവേശം പ്രകടമാണ്. മണ്ഡലത്തിന്റെ സമഗ്രമായ വികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നത്. കേരള കുതിക്കുമ്പോള്‍ അതിനൊപ്പം തൃക്കാക്കരയ്ക്കും കുതിക്കാന്‍ ഭരണകക്ഷിയില്‍ നിന്നുള്ള ഒരു എംഎല്‍എ വേണമെന്ന ബോധ്യം വോട്ടർമാർക്കുണ്ടെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

തുടർന്ന് പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വോട്ടർമാരെ നേരില്‍കണ്ട് വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥി ഐ എന്‍ എല്‍ തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തു. പാലാരിവട്ടം വൈ.എം.സി.എയിൽ നടന്ന പരിപാടി ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റ്റും തുറമുഖം, മ്യൂസിയം മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും പരിപാടിയില്‍ പങ്കെടുത്തു.

കാനില്‍ പൂജ ഹെ‍​ഗ്ഡേയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+