Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര തിരഞ്ഞെടുപ്പ്:'വ്യാജ വീഡിയോ പ്രചാരണം എന്റെ കുടുംബ ജീവിതത്തെ ബാധിച്ചു'- ജോ ജോസഫ് പറയുന്നു

കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ തനിക്കെതിരെയുളള വ്യാജ വീഡിയോ പ്രചാരണ വിഷയത്തിൽ പ്രതികരിച്ച് ഇടതുപക്ഷ മുന്നണി സ്ഥാനാർഥി ജോ ജോസഫ്. ഇപ്പോൾ തനിക്കെതിരെ പ്രചരിക്കുന്ന ഇത്തരം വ്യാജ വീഡിയോകളിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ നടക്കുന്ന വ്യാജ വീഡിയോ പ്രചരണം കുടുംബ ജീവിതത്തെ ബാധിച്ചു എന്നും ജോ ജോസഫ് വ്യക്തമാക്കി. സൈബർ ആക്രമണത്തെ മറ്റ് സ്ഥാനാർഥികൾ തള്ളി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു എന്നും ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

tri

തെരഞ്ഞെടുപ്പ് സംബന്ധിച്ച പലവിധ വ്യാജ പ്രചാരണങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. താൻ വ്യാജമായാണ് ഡിഗ്രി നേടിയത് എന്നും പണക്കാരുടെ ഡോക്ടറാണ് താനെന്നും ഉള്ള വ്യാജ പ്രചാരണങ്ങൾ ഇവിടെ നടക്കുന്നെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി തയ്യാറായില്ല.

അതേസമയം, സമാന വിഷയത്തിൽ പ്രതികരിച്ച് ഇന്നലെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ രംഗത്ത് വന്നിരുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നാണ് ദയാ പാസ്ക്കൽ ചോദിച്ചത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞിരുന്നു.

വിഷയം ഏറെ ചർച്ച ആയതിന് പിന്നാലെ ആയിരുന്നു ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കലിന്റെ പ്രതികരണം ഉണ്ടായത്. നവ മാധ്യമങ്ങളിലൂടെ എതിരാളികൾ അപമാനിക്കുന്നു . തനിക്ക് സൈബർ ആക്രമണത്തോട് യോജിപ്പില്ലെന്നും ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ വ്യക്തമാക്കി. തൃക്കാക്കര അവസാന നിമിഷത്തിന്റെ പോരാട്ടം ചൂടിലാണ്. പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി 3 ദിനങ്ങളാണ് ശേഷിക്കുന്നത്.

ഇതിനുപിന്നാലെ ആണ് സൈബർ ആക്രമണം രൂക്ഷമാകുന്നു എന്ന വെളിപ്പെടുത്തലുമായി ജോസഫിന്റെ ഭാര്യ രംഗത്ത് വന്നത്. അതേസമയം, ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകളിൽ പങ്കില്ലെന്നാണ് ബി ജെ പിയും യു ഡി എഫും ആരോപിച്ചിരുന്നു.

ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;-

'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ..?'...\

അതേ സമയം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ഒരാൾ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദ സംഭവത്തിൽ മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ, ഇക്കഴിഞ്ഞ ദിവസവും ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.

'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവ ദാസനെ ആണ് ഇന്നലെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. അതേ സമയം, തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ച ഇപ്പോൾ സി പി എം സ്ഥാനാർത്ഥിയായ ജോസഫിന് എതിരെ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോ ആണ്. ഈ വ്യാജ പ്രചരണത്തിന് പിന്നിൽ ബി ജെ പിയും യു ഡി എഫും ആണെന്ന് സി പി എം ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+