Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധാകരന്റെയും സതീശന്റെയും ഫാന്‍സ് അസോസിയേഷനാണ് ഈ ഹീന കൃത്യങ്ങള്‍ ചെയ്യുന്നത്;- എം സ്വരാജ്

തൃക്കാക്കര : ഇടതുപക്ഷ മുന്നണി സ്ഥാനാർഥി ഡോ ജോ ജോസഫിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി സി പി എം. യു ഡി എഫിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു വിഷയത്തിൽ സി പി എം പ്രതികരിച്ചത്.

രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും എല്ലാ പിന്തുണയും കോൺഗ്രസ് നേതൃത്വം നൽകുന്നു. കോൺഗ്രസ് പോഷക സംഘടന എന്നതുപോലെ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ ക്രിമിനൽ സംഘത്തെ പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും എം സ്വരാജ് പറഞ്ഞു.

m

വ്യാജ പ്രചാരണത്തില്‍ പൊലീസിന്റെ പിടിയിൽ ആയ പാലക്കാട് മുന്‍ മണ്ഡലം പ്രസിഡന്റ് ഷുക്കൂര്‍, നേതൃത്വത്തിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വിവിധ ഭാഗങ്ങിളില്‍ നിന്നുള്ള ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ കെ പി സി സി സ്വയം നടപടിക്ക് വിധേയമാകേണ്ടി വരും. കെ പി സി സി ഭാരവാഹി ജോസി സെബാസ്റ്റിയനും മുന്‍ നിയമസഭാ സാമാജികന്‍ സജീന്ദ്രനും സംഭവത്തെ ന്യായീകരിച്ചാണ് രംഗത്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഇത് പൊലീസിന്റെ നിരീക്ഷിക്കുന്നുണ്ട്. ഈ സംഭവത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും എം സ്വരാജ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ;- 'വി എം സുധീരനെതിരെയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും കേണ്‍ഗ്രസ് സൈബര്‍ ക്രിമിനലുകള്‍ ആക്രമണം നടത്തിയിരുന്നു. എകെജിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റാണെന്ന് ചൂണ്ടി കാണിച്ചതായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്.

വി എം സുധീരന്‍ വികാരാധീതനായാണ് കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തെ കുറിച്ച് പറഞ്ഞത്. ഒരു മന്ത്രിയുടെ ഭാര്യ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ അവരുടെ ചിത്രം മാറ്റി ഒരു കേസില്‍ അകപ്പെട്ട സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് വച്ചു. അത് ചെയ്തത് ഒരു ഡി സി സി പ്രസിഡന് ആയിരുന്നു. ഇപ്പോഴും ഈ ആ പ്രവണത തുടരുകയാണ്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും ഫാന്‍സ് അസോസിയേഷനാണ് ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്യുന്നത്'.

'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

അതേസമയം, സമാന വിഷത്തിൽ ഇന്നലെയും എം സ്വരാജ് പ്രതികരിച്ചിരുന്നു. 'കേരളത്തിൽ സൈബർ ക്രിമിനലുകൾ കോൺഗ്രസ് തീറ്റി പോറ്റുകയാണ്. അതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികൾ ആയി ഉപയോഗിക്കുന്നു. ഇക്കാര്യം വി എം സുധീരൻ തന്നെ നേരത്തെ പറഞ്ഞിട്ടുളളതാണ്.

സ്റ്റീഫൻ ജോൺ , ഗീതാ പി ജോൺ എന്നീ ആളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും ആണ് ഇത്തരത്തിൽ അപകീർത്തിപ്പെടുത്ത പരമാർശം ഉണ്ടാകുന്നത്. എന്നാൽ, സി പി എം പരാതി നൽകിയ ശേഷം വീഡിയോ ഷെയർ ചെയ്യരുത് എന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ നിർദ്ദേശം വന്നു. കോൺഗ്രസ്സ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ല'...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+