കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര തെരഞ്ഞെടുപ്പ്: ദയാ പാസ്‌കലിനെ പിന്തുണച്ച് കെകെ ശൈലജ; കുറിപ്പ് വൈറൽ !

Google Oneindia Malayalam News

കൊച്ചി : തൃക്കാക്കരയിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോയിൽ പ്രതികരണവുമായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ജോ ജോസഫിന്റെ ഭാര്യ പാസ്‌കൽ ആരോപിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

ഒരു തിരഞ്ഞെടുപ്പ് എന്നുപറയുന്നത് വ്യക്തികൾ തമ്മിലുള്ള പോരാട്ടം അല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. രാഷ്ട്രീയ ആശയങ്ങൾ തമ്മിൽ ഉള്ളതാകണം തെരഞ്ഞെടുപ്പ്. അതിൽ ഒരു കക്ഷി ജയിക്കുകയും മറ്റൊരു കക്ഷി പരാജയപ്പെടുകയും ചെയ്യും.

kk

തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ജോ ജോസഫിനും കുടുംബത്തിനും ഇവിടെ ജീവിക്കണ്ടേ... ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകണ്ടേ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പാസ്‌കൽ ചോദിച്ചത്... ഇത്തരം ചോദ്യങ്ങൾ നെറികെട്ട പ്രചരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന യു ഡി എഫ് കേന്ദ്രത്തോട് ആണെന്നും കെ കെ ശൈലജ വിമർശിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് പ്രതികരിച്ച് കെ കെ ശൈലജ രംഗത്ത് വന്നത്.

ഇടതുപക്ഷം തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത് വികസന രാഷ്ട്രീയം മുന്നോട്ട് വച്ചാണ്. അണികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം പ്രവർത്തികൾ തിരുത്തുകയും തള്ളിപ്പറയുകയും ആണ് ചെയ്യേണ്ടത്. എന്നാൽ, കോൺഗ്രസ് നേതൃത്വം ഇവയെല്ലാം ന്യായീകരിക്കുന്ന തരത്തിലേക്ക് പോവുകയാണ്. ഇത് പരിഷ്കൃതമായ കേരള സമൂഹത്തിന് അപമാനകരമാണെന്നും കെ കെ ശൈലജ പറഞ്ഞു

കെ കെ ഷൈലജയുടെ കുറുപ്പിന്റെ പൂർണ്ണരൂപം; -

"യുഡിഎഫിന്റേത് പരാജയ ഭീതിയില്‍ നിന്നുണ്ടായ പരാക്രമം
തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ വ്യാജ അസ്ലീല വീഡിയോ പ്രചരിപ്പിച്ചതിന്റെ ഭാഗമായി യു ഡി എഫ് മണ്ഡലം ഭാരവാഹി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനായി എത്ര നെറികെട്ട രീതിയും സ്വീകരിക്കാന്‍ യു ഡി എഫ് കേന്ദ്രം തയ്യാറാവുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

യു ഡി എഫിന്റേത് പരാജയ ഭീതിയില്‍ നിന്നും ഉണ്ടായ പരാക്രമമാണ്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കലിന്റെ ചോദ്യം ഏറെ പ്രസക്തമാണ്. തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല രാഷ്ട്രീയ ആശയങ്ങള്‍ തമ്മിലുള്ളതാവണം. തെരഞ്ഞെടുപ്പില്‍ ഒരുകക്ഷി ജയിക്കുകയും മറ്റുള്ളവര്‍ പരാജയപ്പെടുകയും ചെയ്യും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ജോ ജോസഫിനും കുടുംബത്തിനും ഇവിടെ ജീവിക്കണ്ടേ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പോവണ്ടേ എന്നുള്‍പ്പെടെയുള്ള ദയയുടെ ചോദ്യം നെറികെട്ട പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന യു ഡി എഫ് കേന്ദ്രത്തോടാണ്.

'പിസി ഇടതുപക്ഷത്തിന് വെല്ലുവിളിയേ അല്ല,അയാള്‍ ജയിലില്‍ പോയപ്പോ കണ്ട വെപ്രാളം കണ്ടില്ലേ'; കോടിയേരി'പിസി ഇടതുപക്ഷത്തിന് വെല്ലുവിളിയേ അല്ല,അയാള്‍ ജയിലില്‍ പോയപ്പോ കണ്ട വെപ്രാളം കണ്ടില്ലേ'; കോടിയേരി

വികസന രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് തൃക്കാക്കരയില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം നല്‍കിക്കൊണ്ടാണ് യുഡിഎഫിന്റെ ഈ നെറികേടിന് തൃക്കാക്കരയിലെ ജനത മറുപടിപറയാന്‍ പോകുന്നത്. അണികളുടെ ഇത്തരം പ്രവൃത്തികളെ തള്ളിപ്പറയുന്നതിനും തിരുത്തുന്നതിനും പകരം ഇവയെയെല്ലാം ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം പരിഷ്‌കൃതമായ കേരളീയ സമൂഹത്തിന് അപമാനകരമാണ്.. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ നെറികേടിനും വികസന വിരുദ്ധതയ്ക്കുമുള്ള മറുപടിയാവും..."

അതേസമയം, വിവാദ സംഭവത്തിന് പിന്നാലെ, ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നാണ് ദയാ പാസ്ക്കൽ ചോദിച്ചത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞിരുന്നു.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;- 'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..?

English summary
thrikkakkara by election; KK Shailaja in support of Daya Pascal; the social media post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X