കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുഡിഎഫ് കശ്മലന്മാര്‍ക്കെതിരെ സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് പോലും പ്രതികരിക്കേണ്ടി വന്നു'- മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ വാർത്തകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രതിപക്ഷത്തിന് എതിരെ വിമർശനം ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

യു ഡി എഫ് കശ്മലന്മാര്‍ക്കെതിരെ സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് പ്രതികരിക്കേണ്ടി വന്നു. ജോ ജോസഫിന്റെ കുടുംബം എന്ത് തെറ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി ചോദിച്ചു. തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്.

cm

സ്ഥാനാർത്ഥിയായ ജോസഫിന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണമാണ് യു ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനെ തള്ളിപ്പറയാൻ യു ഡി എഫ് നേതാക്കൾ ആരും മുന്നോട്ടു വന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. യു ഡി എഫ് സ്വീകരിക്കുന്നത് ഹീനമായ രീതിയാണ്. ഇടതുപക്ഷ മുന്നണി സ്ഥാനാർഥിക്ക് എതിരെ ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പുറത്തുവരും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:- യു ഡി എഫിന്റെ പ്രതീക്ഷകള്‍ തെറ്റി. വികസനത്തിന് എതിര് നില്‍ക്കുന്ന യു ഡി എഫിനെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവുന്നില്ല. യു ഡി എഫിന് തൃക്കാക്കരയില്‍ വിഷമ സ്ഥിതി ആണ്. എ കെ ആന്റണിയെ യു ഡി എഫ് രംഗത്ത് ഇറക്കി. എന്നാൽ, ആന്റണി പറഞ്ഞത് നോക്കിയാല്‍ യു ഡി എഫിന്റെ അങ്കലാപ്പ് മനസിലാകും. 100 ആക്കാന്‍ സമ്മതിക്കില്ല എന്ന് ആന്റണി വ്യക്തമാക്കി.

ഇവിടെ സാധാരണ പ്രചാരണ രീതികള്‍ വിട്ട് ഹീനമായ രീതിയിലേക്ക് യു ഡി എഫ് കടന്നതായി കാണുന്നു. യു ഡി എഫ് കശ്മലന്‍മാര്‍ക്കെതിരെ സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് പ്രതികരിക്കേണ്ടി വന്നു. ജോ ജോസഫിന്റെ കുടുംബം എന്ത് തെറ്റ് ചെയ്തു. യു ഡി എഫിന്റെ നിലപാട് തള്ളി ജോ ജോസഫിനെ യു ഡി എഫുകാര്‍ പോലും അംഗീകരിക്കുന്നു'.

അതേസമയം, തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ച ഇപ്പോൾ സി പി എം സ്ഥാനാർത്ഥിയായ ജോസഫിനെതിരെ പ്രചരിച്ച വ്യാജ അശ്ലീല വീഡിയോ ആണ്. ഈ വ്യാജ പ്രചരണത്തിന് പിന്നിൽ ബി ജെ പിയും യു ഡി എഫും എന്നാണ് സി പി എം ആരോപിച്ചത്. വിഷയത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞു.

'അവൻ വൃത്തികെട്ട ഗെയിം കളിക്കുന്നു,നീ കരയല്ലേ';ബിഗ് അടിയും പൂരപാട്ടുമായി ബിഗ് ബോസ് !'അവൻ വൃത്തികെട്ട ഗെയിം കളിക്കുന്നു,നീ കരയല്ലേ';ബിഗ് അടിയും പൂരപാട്ടുമായി ബിഗ് ബോസ് !

നവ മാധ്യമങ്ങളിലൂടെ എതിരാളികൾ അപമാനിക്കുന്നു. തനിക്ക് സൈബർ ആക്രമണത്തോട് യോജിപ്പില്ലെന്നും ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ വ്യക്തമാക്കി. തൃക്കാക്കര അവസാന നിമിഷത്തിന്റെ പോരാട്ടം ചൂടിലാണ്. . പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി 3 ദിനങ്ങളാണ് ശേഷിക്കുന്നത്.

ഇതിനുപിന്നാലെ ആണ് സൈബർ ആക്രമണം രൂക്ഷമാകുന്നു എന്ന വെളിപ്പെടുത്തലുമായി ജോസഫിന്റെ ഭാര്യ രംഗത്ത് വന്നത്. അതേസമയം, ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകളിൽ പങ്കില്ലെന്നാണ് ബി ജെ പിയും യു ഡി എഫും ആരോപിക്കുന്നത്.

'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;- 'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകൾ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോൾ പ്രതികരിക്കേണ്ടേ..?'...

English summary
thrikkakkara by election updates: cm pinarayi vijayan feedback to udf over jo joseph fake video issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X