പിടിയുടെ ഭാര്യയെ പിന്തുണച്ച് നേതൃത്വം,എതിര്‍പ്പ് അറിയിച്ച് നേതാക്കള്‍
എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആരാകണമെന്നത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കും. തിങ്കളാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയോഗം വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ നടക്കുന്ന ആദ്യത്തെ ചര്‍ച്ചയാണ് തിങ്കളാഴ്ച നടക്കാന്‍ പോകുന്നത്. അതേ സമയം പി.ടി തോമസിന്റെ ഭാര്യയെ പരിഗണിക്കമെന്നാണ് കെപിസിസിയുടെ നിലപാട്. വിഷയത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി അംഗങ്ങളെ തന്നെ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്ന ആവശ്യമായി ജില്ലയിലെ നേതാക്കള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
കെ സി വേണുഗോപാലും വി.ഡി സതീശനും പി.ടി തോമസിന്റെ ഭാര്യയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിച്ചത്. അതേ സമയം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പിടിയുടെ ഭാര്യയെ കണ്ടതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ചര്‍ച്ചകള്‍ നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നത്.

Recommended Video

തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ ആദ്യമായാണ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സീറ്റിനായി പരിഗണിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കര എന്നതിനാല്‍ തന്നെ നിരവധി നേതാക്കള്‍ സീറ്റിനെ ലക്ഷ്യം വക്കുന്നുണ്ട്. പിടിയുടെ ഭാര്യ ഉമാ തോമസിന്റെ പേര് നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും ഒരു പക്ഷം നേതാക്കള്‍ ഈ തീരുമാനത്തിനോട് എതിരാണ്. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കുടുംബവാഴ്ചയാണെന്ന് ഡൊമനിക് പ്രസന്റേഷന് പ്രതികരിച്ചിരുന്നു. ബാലഗോപാലനെ എണ്ണ തേപ്പിക്കല്ലേ എന്ന് കെ കരുണാകരന്റെ മുഖത്തുനോക്കി പറഞ്ഞയാളാണ് പി ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തുന്നില്ലെന്നും കെപിസിസി അധ്യക്ഷനും കെ സി വേണുഗോപാലും വിഡി സതീശനും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തലുണ്ട്. പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം ശക്തമായാല്‍ പിടിയുടെ ഭാര്യയെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കെപിസിസി നേതൃത്വത്തിന് സാധിക്കാതെ വരും.
പ്രയാഗ മാര്‍ട്ടിനല്ല; സാരിയില്‍ സൂപ്പര്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍, നടിയുടെ അടിപൊളി ചിത്രങ്ങള്‍
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications