Get Updates
Get notified of breaking news, exclusive insights, and must-see stories!

Thrikkakara Election Results Live;തൃക്കാക്കരയിൽ വിജയിക്കുമെന്ന് പറഞ്ഞ അഖിൽ മാരാർ എവിടെ?ഉമ തോമസ് തന്നെ മുന്നിൽ

ഇത്തവണ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലങ്ങളിൽ ഒന്ന് തൃക്കാക്കരയാണ്. മറ്റൊന്നും കൊണ്ടല്ല, ബിഗ് ബോസ് വിജയിയായ അഖിൽ മാരാരുടെ സ്ഥാനാർത്ഥിത്വമാണ് ഈ ചർച്ചയ്ക്ക് കാരണമായത്. മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിട്ടായിരുന്നു അഖിലിൻ്റെ മത്സരം. തുടക്കം മുതൽ മണ്ഡലം താൻ തന്നെ പിടിക്കുമെന്ന് അഖിൽ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചിത്രത്തിൽ പോലും അഖിൽ ഇല്ല. യുഡിഎഫിൻ്റെ ഉമ തോമസാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.സിപിഎം സ്ഥാനാർത്ഥിയായ അഡ്വ. പുഷ്പ ദാസ് ആണ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത്.

തൃക്കാക്കരയിൽ എന്തുകൊണ്ട് താൻ വിജയിക്കുമെന്ന് വിശദീകരിച്ച് മുൻപ് അഖിൽ മാരാർ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ് 'P T തോമസ് നേടിയ 60000 വോട്ട് പോലും നിലവിലെ 4 വർഷത്തെ ഉമ തോമസ് എന്ന സിറ്റിംഗ് MLA യ്ക്ക് ലഭിക്കില്ല.. അത് മാത്രമല്ല കോൺഗ്രസ്‌ പാർട്ടി തന്നെ പറയുന്നുണ്ട് അഖിൽ മാരാർ കുറച്ചു വോട്ട് കോൺഗ്രസ്സിന്റെ പിടിക്കും..

akhil-1

വ്യക്തിപരമായി എനിക്കും അറിയാം ഇന്നലെകളിൽ ഉമ തോമസിന് പോയ വോട്ടുകൾ എന്നിലേക്ക് വരുന്നതും. അത് കൊണ്ട് തന്നെ 50000 വോട്ടുകൾ ഉറച്ച കൈപ്പത്തി വോട്ടുകൾ എന്ന് കരുതിയാൽ അത്ര മാത്രമേ അവർക്ക് ലഭിക്കു..

അതായത് നിലവിലെ പ്രവർത്തനവും പ്രചരണത്തിലെ പാളിച്ചയും സ്ഥാനാർഥി നിർണ്ണായത്തിലെ അപാകതയും കമ്മ്യൂണിസ്റ് പാർട്ടിയെ ഒരു 30000 വോട്ടിനും 35000വോട്ടിനും ഇടയിൽ നിർത്തും. MLA യുടെ പരാജയവും പ്രചാരണത്തിലെ പിന്നോട്ട് പോക്കും ഉമ തോമസിന്റെ വോട്ടുകൾ 50000ത്തിനും 55000ത്തിനും ഇടയിൽ നിർത്തും..

ഈ രണ്ട് പേരുടെ വോട്ടുകൾ കഴിഞ്ഞാലും പിന്നെയും ഒരു 55000 വോട്ടുകൾ മണ്ഡലത്തിൽ ഉണ്ടെന്ന് സർവേ എടുത്ത വിഡ്ഢികൾക്ക് അറിയാൻ കഴിയില്ല.. 10% വോട്ട് ഈ മണ്ഡലത്തിൽ കൂടിയത് ഉമ തോമസിന് വേണ്ടി അല്ല എന്ന് രാഷ്ട്രീയം അറിയുന്നവർക്ക് അറിയാൻ കഴിയും. തൃക്കാക്കര മാറാൻ തീരുമാനിച്ചെങ്കിൽ അതിനുള്ള യോഗം പ്രകൃതി എനിക്കായി ഒരുക്കിയെങ്കിൽ അത് സംഭവിച്ചേ തീരു..

മണ്ഡലത്തിൽ എനിക്കൊപ്പം വർക് ചെയ്യാൻ വന്നവർക്ക് മാത്രം കാണാൻ കഴിയുന്ന സത്യം മെയ് 4 ന് കേരളത്തിന് ബോധ്യപ്പെടും. ഇനി മറിച്ചു അത്ഭുതം നടന്നാൽ രാഷ്ട്രീയമല്ല മതങ്ങൾ വിജയിച്ചു എന്ന് കരുതാം. അവിടെയും തല ഉയർത്തി അഭിമാനത്തോടെ നിൽക്കാവുന്ന വോട്ടുകൾ NDA യുടെ പേരിൽ കാണും.

ചക്ക വീണ് മുയൽ ചാവുന്ന സർവ്വേകൾ അല്ല ഞാൻ പറയുന്നത് ജനങ്ങളുടെ മനസ്സിൽ ഉടലെടുത്ത ചിന്തകൾ മനസ്സിലാക്കി അവരിൽ ഒരാളായി അവർക്കൊപ്പം ചേർന്ന യഥാർഥ്യങ്ങൾ വിലയിരുത്തി മുന്നോട്ട് പോയ ഒരേ സമയം ഗ്രൗണ്ടിലും അതെ സമയം സാമൂഹിക മാധ്യമങ്ങൾ വഴിയും തൃക്കാക്കരയിലെ ജനത്തോട് സത്യം സംസാരിച്ച ഒരുവന്റെ ആത്മവിശ്വാസം',എന്നായിരുന്നു പോസ്റ്റ്.

എന്തായാലും ഫലത്തിന് പിന്നാലെ അഖിലിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+