അധികാരം പിടിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകുടുന്നു, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അതിരൂപത
തൃശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് ബന്ധത്തെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരം പിടിക്കാനായി ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാവില്ലെന്ന് അതിരൂപത വിമര്‍ശിച്ചു. അതേസമയം ഇരുമുന്നണിക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബിജെപിയുമായി അടുക്കുന്നതിനെ സൂചിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച പ്രാധാന്യമേറെയുണ്ടെന്നും അതിരൂപതാ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ഇത്തരം വര്‍ഗീയ കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണ്. ഇവര്‍ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. ഇതിനെതിരെ പ്രതികരിക്കും. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും മുഖപത്രത്തില്‍ പറയുന്നു. അതേസമയം ഒരു മുന്നണിയെയും സഭാ നേതൃത്വം തള്ളിയിട്ടില്ല. മതേതരത്വവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യ പരിഗണന നല്കാന് മുന്നണികള്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം.
ഇന്ന് സ്ഥിതിഗതികള്‍ മാറി. ക്രൈസ്തവ സമൂഹത്തിന് തങ്ങളുടെ അവസ്ഥയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കാന്‍ ഇനി അവര്‍ തയ്യാറല്ല. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യ നല്‍കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ നീതിപൂര്‍വം പരിഗണിക്കാനും തയ്യാറാവുന്നവരോട് അനുകൂലമായ നിലപാടാണ് സഭാ വൃത്തങ്ങളില്‍ ചര്‍ച്ചകളിലുള്ളത്. എന്നാല്‍ മൂന്ന് മുന്നണികളെയും തള്ളിക്കളയുന്നില്ലെന്നും സഭാ നേതൃത്വത്തെ സൂചിപ്പിച്ച് കൊണ്ട് മുഖപത്രത്തില്‍ പറയുന്നു.
അതേസമയം ഭരണഘടന ഉറപ്പുവരുത്തുന്ന ന്യൂനപക്ഷ പരിരക്ഷ തടസ്സപ്പെടുത്തുന്നതും സര്‍ക്കാരിന്റെ വിവിധ കമ്മീഷനുകളിലും സമിതികളിലും ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലാത്തതും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഫണ്ട് വിതരണത്തിലും നടത്തിപ്പിലും ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും സഭ പറയുന്നു. ഇതിന് പുറമേ വില്ലേജ് ഓഫീസ് വഴി സംവരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, എയ്ഡഡ് മേഖലയെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സഭാ നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്.
Recommended Video
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications