പോലീസ് സേനയ്ക്ക് ധന്വന്തരിയുടെ ആയുര്‍വേദ മരുന്നുകളുടെ കിറ്റ് വിതരണം: മന്ത്രി ഉദ്ഘാടനം ചെയ്തു!!
തൃശൂര്‍: തൃശ്ശൂര്‍ ആസ്ഥാനമായ ട്രാവെല്‍ ഫോര്‍ ഹെല്‍ത്തു പ്രൈവറ്റ് ലിമിറ്റഡും, ഒമ്പതു പതിറ്റാണ്ടോളം പാരമ്പര്യമുള്ള തൊടുപുഴയിലെ ആയുര്‍വേദ സ്ഥാപനമായ ധന്വന്തരി വൈദ്യശാലയും, ധന്വന്തരി വൈദ്യശാലയുടെ ദേശീയ മാര്‍ക്കറ്റിങ് വിഭാഗമായ ഐവാസ് ബിസിനസ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി കേരളത്തിലെ പോലീസ് സേനക്ക് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സൗജന്യ ആയുര്‍വേദ മരുന്നുകള്‍ അടങ്ങിയ കിറ്റുകളുടെ തൃശൂര്‍ ജില്ലാതല വിതരണ ഉദ്ഘാടനം രാമനിലയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഡിഐജി എസ്. സുരേന്ദ്രന് നല്‍കി നിര്‍വഹിച്ചു.

ആയുര്‍വേദ ഹെല്‍ത്ത് ടൂറിസം ആഗോളരംഗത്തു പ്രൊമോട്ട് ചെയ്യുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് ട്രാവല്‍ ഫോര്‍ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ്. ചടങ്ങില്‍ ട്രാവല്‍ ഫോര്‍ ഹെല്‍ത്ത് ഡയറക്ടര്‍ അധ്യക്ഷത വഹിച്ചു. ട്രാവല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ വിജയകുമാര്‍, ധന്വന്തരി വൈദ്യശാലയെ പ്രതിനിധീകരിച്ച് ഡോ എഫിന്‍, ഡിഎച്ച്ഡബ്ല്യുഎസിനെ പ്രതിനിധീകരിച്ച് ഡോ ശിവകേശ്, ഐവാസ് കമ്പനിയെ പ്രതിനിധീകരിച്ച് ശ്രീജിത്ത്, ട്രാവല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെആര്‍എന്‍ അശ്വിനി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications