'കരൂവന്നൂരില്‍ സിബിഐ വരണം'; ആവശ്യവുമായി പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. 30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനൻസ് കൊണ്ടുവരുമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ മാപ്രാണം സ്വദേശി കഴിഞ്ഞ ദിവസമാണ് ചികിത്സയക്ക് പണമില്ലാതെ മരിച്ചത്. ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരും തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുന്നത്.

മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്. എന്നാൽ അന്വേഷണ ആവശ്യത്തിൽ തൊടാതെയാണ് സര്‍ക്കാര്‍ നിലപാട്. കരുവന്നൂരിലേത് ചെറിയ പ്രശ്നമായി സര്‍ക്കാര്‍ കാണുന്നില്ലെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കരുവന്നൂരിൽ ഉണ്ടായതെന്നും അതുകൊണ്ടാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് മുന്‍ ജീവനക്കാരനായ എ.വി സുരേഷ് നൽകിയ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. ആറ് മുഖ്യപ്രതികള്‍ക്കു പുറമേ, 11 ഭരണസമിതിയംഗങ്ങളാണ് പ്രതികള്‍. ബാങ്കിന്റെ സെക്രട്ടറി 2021 ജൂലായ് 14-ന് നല്‍കിയ പരാതിയിലാണ് ഇരിങ്ങാലക്കുട പൊലീസ് ആദ്യമായി കേസെടുക്കുന്നത്. 300 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് കാണിച്ചായിരുന്നു ഈ കേസ്. ഇതുപിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപത്തില്‍ ബാങ്ക് അഴിമതി നടത്തിയതായാണ് കണ്ടെത്തല്‍.
എന്നാല്‍ കേസില്‍ ഇനിയും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടത് ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു.കേസില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങിയിരുന്നു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications