'സ്വന്തം പണം' പിൻവലിക്കാം, പക്ഷേ 4 മാസം കൂടുമ്പോള്‍ 10000 രൂപ മാത്രം, കരുവന്നൂരിലെ പുതിയ നിബന്ധനകള്‍
തൃശൂർ: ലക്ഷങ്ങള്‍ നിക്ഷേപമുണ്ടെങ്കിലും രക്ഷയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇനി ഒറ്റയടിക്ക് പിൻവലിക്കാനാവുക പതിനായിരം രൂപ മാത്രം. അതും നാല് മാസത്തില്‍ ഒരിക്കല്‍. കരുവന്നൂര്‍ തട്ടിപ്പും, ഇരകളുടെ വെളിപ്പെടുത്തലുനമെല്ലാം വീണ്ടും ചര്‍ച്ചയായി തുടങ്ങിയതിന് പിന്നാലെയാണ് ബാങ്ക് നിക്ഷേപകര്‍ക്ക് മേല്‍ നിബന്ധനകള്‍ കടുപ്പിക്കുന്നത്. ബാങ്കില്‍ പണത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം ആവശ്യക്കാരന് പണം നല്‍കുക എന്നതാണ് ഇപ്പോഴത്തെ രീതി. തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരാഴ്ചത്തെ ഇടവേളയില്‍ നിന്നാണ് നാല് മാസത്തെ സമയ പരിധിയിലേക്ക് ബാങ്ക് മാറുന്നത്.
ലക്ഷങ്ങള്‍ നിക്ഷേപമുള്ളവര്‍ക്ക് പതിനായിരം രൂപ ലഭിക്കുന്നതിനും കടമ്പകള്‍ ഏറെയുണ്ട്. ആദ്യം ബാങ്കില്‍ പോയി വരി നിന്ന് ടോക്കണ്‍ എടുക്കണം. ബാങ്കിന്റെ സീല്‍ പതിച്ച ടോക്കണ്‍ ആദ്യം നല്‍കും. ആ ടോക്കണില്‍ പണം വാങ്ങാന്‍ ചെല്ലേണ്ട തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ടാവും. നാലുമാസം കഴിഞ്ഞുള്ള തീയതിയായിരിക്കും അത്. അതായത് വളരെ എളുപ്പത്തില്‍ ഒരു നിക്ഷേപകനും പണം തിരികെ ലഭിക്കില്ല എന്ന് ചുരുക്കം. എത്ര വലിയ ആവശ്യങ്ങളാണെങ്കിലും പതിനായിരം രൂപയ്ക്ക് മുകളില്‍ നിക്ഷേപകര്‍ക്ക് നല്‍കാൻ ബാങ്ക് തയ്യാറല്ല. ചികിത്സയ്ക്കായുള്ള മെഡിക്കല്‍ രേഖകള്‍ കാണിച്ചാല്‍ പോലും കൂടുതല്‍ പണം അനുനവദിക്കില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.

ചികിത്സയ്ക്കും മറ്റും പണം ലഭിക്കാതെ ദുരിതത്തിലായവരുടെ കഥകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നിക്ഷേപകരെ വീണ്ടും വെട്ടിലാക്കുന്ന ബാങ്കിന്‍റെ നടപടി എന്നതും ശ്രദ്ധേയം.കരുവന്നൂരില്‍ പണം നിക്ഷേപിച്ച് ഒടുവില്‍ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കഥ കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് ഒടുവില്‍ ചികിത്സക്ക് പണമില്ലാതെ മാപ്രാണം സ്വദേശി ഫിലോമിന കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്നായിരുന്നു ഫിലോമിനയുടെ ബന്ധുക്കളുടെ ആരോപണം. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചിരുന്നു.

പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നും കിട്ടുമ്പോൾ തരാം എന്നായിരുന്നു മറുപടിയെന്നുമായിരുന്നു അദേഹത്തിന്‍റെ ആരോപണം.തൊട്ടുപിന്നാലെ നിരവധി പേരും തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വച്ച് രംഗത്തെത്തിയിരുന്നു. ബാങ്കില്‍ പണമുണ്ടായിട്ടും ശസ്ത്രക്രിയക്ക് പണം കടം വാങ്ങേണ്ടി വന്ന മാപ്രാണം സ്വദേശി പൊറിഞ്ചുവിന്‍റെ ദുരിതങ്ങളും സംസ്ഥാനം ചര്‍ച്ച ചെയ്ത് കടന്നു പോകുന്നതേയുളളു. നാല്പത് ലക്ഷം രൂപ നിക്ഷേപിച്ച് ഒടുവില്‍ പണം കടം വാങ്ങി ശസ്ത്രക്രിയ നടത്തേണ്ടി വന്ന ദുരനുഭവമായിരുന്നു അദേഹത്തിന് പറയാൻ ഉണ്ടായിരുന്നത്. രണ്ട് തവണയാണ് ഓപ്പറേഷൻ നടത്തേണ്ടി വന്നത്. രണ്ട് തവണയും ബാങ്ക് കൈവിട്ടു. കടം നല്‍കിയവര്‍ പണം തിരികെ ചോദിച്ചതോടെ എന്ത് ചെയ്യുമെന്ന അവസ്ഥയിലാണ് പൊറിഞ്ചു.

തൊട്ടുപിന്നാലെ ഇരകളായ നിരവധി പേരുടെ കഥകളും കേരളം കേട്ടു. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച രാമനെന്ന എഴുപത്തിയഞ്ചുകാരനും ചികിത്സയ്ക്ക് പണം നിഷേധിക്കപ്പെട്ടു എന്ന ആരോപണമായിരുന്നു മറ്റൊന്ന്. പത്ത് ലക്ഷം രൂപയാണ് രാമന്‍റെ പേരില്‍ ബാങ്കില്‍ നിക്ഷേപമായുള്ളത്. തലച്ചോറിനുള്ള ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയെങ്കിലും പണം ലഭിച്ചില്ലന്ന് ബന്ധുകള്‍ പറഞ്ഞു.തലച്ചോര്‍ ചുരുങ്ങുന്നതായിരുന്നു രാമന്‍റെ അസുഖം. ശസ്ത്ര ക്രിയ്ക്ക് വേണ്ടിയിരുന്നത് മൂന്നു ലക്ഷം. കഴിഞ്ഞ മാസം 20 ന് ഇക്കാര്യം ബാങ്കിനെ അറിയിച്ചു. ഒരുമാസത്തിനിപ്പുറം അമ്പതിനായിരം രൂപ മാത്രം ബാങ്ക് നല്‍കി. ശസ്ത്രക്രിയ നടത്താനാവാതെ കഴിഞ്ഞ തിങ്കളാഴ്ച രാമന്‍ മരിച്ചു.

അതേസമയം കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു. 'നാലര ലക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന രൂപത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്‌പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും സഹായം നല്‍കും' മന്ത്രി പറഞ്ഞു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. ആറ് മുഖ്യപ്രതികള്‍ക്കു പുറമേ, 11 ഭരണസമിതിയംഗങ്ങളാണ് പ്രതികള്‍. പണാപഹരണത്തിനായി സംഘംചേരല്‍, പണംതട്ടല്‍, വ്യാജരേഖ ചമയ്ക്കല്‍, കംപ്യൂട്ടറില്‍ കൃത്രിമംവരുത്തല്‍, ആള്‍മാറാട്ടം, വഞ്ചന, കൃത്യവിലോപം, സര്‍ക്കാരിന് ധനനഷ്ടമുണ്ടാക്കല്‍, ഔദ്യോഗികപദവി ദുരുപയോഗം െചയ്യല്‍, തട്ടിപ്പിന് കൂട്ടുനില്‍ക്കല്‍, കരാര്‍ലംഘനം, ഭീഷണി, സ്വത്ത് കൈവശപ്പെടുത്തല്‍, ആത്മഹത്യപ്രേരണ, ചികിത്സ നിഷേധിക്കുന്നതുകാരണമുള്ള മരണം എന്നിവയുള്‍പ്പെടെയാണ് 50 കുറ്റങ്ങള്‍.ബാങ്കിന്റെ സെക്രട്ടറി 2021 ജൂലായ് 14-ന് നല്‍കിയ പരാതിയിലാണ് ഇരിങ്ങാലക്കുട പൊലീസ് ആദ്യമായി കേസെടുക്കുന്നത്. 300 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് കാണിച്ചായിരുന്നു ഈ കേസ്. ഇതുപിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.

11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപത്തില്‍ ബാങ്ക് അഴിമതി നടത്തിയതായാണ് കണ്ടെത്തല്‍. എന്നാല്‍ കേസില്‍ ഇനിയും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടത് ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു.കേസില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങിയിരുന്നു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല.
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്‍, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications