Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൈസയുണ്ട്, സാധനം കിട്ടാനില്ല'; വ്‌ളോഗറും പെണ്‍കുട്ടിയും ഇന്‍സ്റ്റഗ്രാമില്‍ പൊരിഞ്ഞ ചര്‍ച്ച, പണി കിട്ടി

തൃശൂര്‍: ലഹരി ഉപയോഗത്തെ കുറിച്ച് വ്‌ളോഗറും പെണ്‍കുട്ടിയും തമ്മിലുള്ള ഓണ്‍ലൈന്‍ ചര്‍ച്ച വൈറലായതോടെ അന്വേഷണം ആരംഭിച്ച് എക്‌സൈസ്. കഞ്ചാവ് വലിക്കുന്നതിനെ കുറിച്ചാണ് വൈറല്‍ വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് വ്‌ളോഗര്‍ മറുപടിയും കൊടുക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും തൃശ്ശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. കഞ്ചാവ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് സംഭാഷണം. ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോ ആയിരുന്നു. വീഡിയോയില്‍ പ്ലസ് ടു കഴിഞ്ഞയാള്‍ എന്നാണ് പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തുന്നത്.

1

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്ന് നേരത്തെ തൃശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്‌റെയും പറഞ്ഞിരുന്നു. വൈറലായ ഓണ്‍ലൈന്‍ സംഭാഷണം ഇങ്ങനെയാണ്...

വ്‌ളോഗര്‍: പെങ്കൊച്ചാണോ നീ

പെണ്‍കുട്ടി: ആ.. പെണ്‍കുട്ടിയാ..

വ്‌ളോഗര്‍:.. ആ എത്രേലാ പഠിക്കണ് മോള്..

പെണ്‍കുട്ടി: ഇപ്പോ പ്ലസ് ടു കഴിഞ്ഞ്

2

വ്‌ളോഗര്‍: ഇപ്പോ എന്താ പരിപടി

പെണ്‍കുട്ടി: ഇപ്പോ ഇങ്ങനെ ബോങ് ഒക്കെ അടിച്ചിങ്ങനെ നടക്കുന്നു. വേറെന്ത് പരിപാടി

വ്ളോഗര്‍: പൊകയടി ഉണ്ടോ നീ,

പെണ്‍കുട്ടി: ഓ ഉണ്ട്...ഉണ്ട്

വ്ളോഗര്‍: എന്റെ ദൈവമേ... പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ

Recommended Video

cmsvideo
    എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
    3

    പെണ്‍കുട്ടി: പിന്നല്ല.. ഓ അടിക്കും അടിക്കും...

    വ്ളോഗര്‍: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ... അമ്മ വഴക്കുപറയോ

    പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്,

    വ്ളോഗര്‍: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്.. അത്രേയുള്ളൂ...സിഗരറ്റ് വലിക്കരുത് ട്ടാ...

    പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിര്‍ത്തി

    വ്ളോഗര്‍: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍വെച്ച് കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍,

    4

    പെണ്‍കുട്ടി: നിങ്ങളെ കാണണം എന്ന് ഭയങ്കര ആഗ്രഹമാടെ ഞങ്ങള്‍ക്ക്

    വ്‌ളോഗര്‍: വരാം നാട്ടില്‍ വരുമ്പോ വരും. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം,

    പെണ്‍കുട്ടി: പിന്നല്ല..

    വ്‌ളോഗര്‍: ഞാന്‍ 24 * 7 അടിയാണ്

    പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ, പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്‍സാ

    5

    വ്ളോഗര്‍: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ

    പെണ്‍കുട്ടി: മൂന്നുമാസമായി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിട്ട്, ഇന്നലെയാ വന്നത്, വീട്ടില്‍ കയറ്റുന്നില്ല

    വ്‌ളോഗര്‍: എവിടെയായിരുന്നു നീ...

    പെണ്‍കുട്ടി: കണ്ണൂരായിരുന്നു

    വ്ളോഗര്‍: അവിടെ എന്താ പരിപാടി..

    6

    പെണ്‍കുട്ടി: വേറെ എന്ത് പരിപാടി. ഇതുതന്നെ പരിപാടി. ചങ്ങായിമാരൊപ്പം പോയത്

    വ്ളോഗര്‍: ഓ പാക്ക് ഇറക്കി വില്‍ക്കണ പരിപാടി, സെയില്

    പെണ്‍കുട്ടി: ഓ അതൊന്നും ഇല്ലടേ...

    വ്ളോഗര്‍: ആ പരിപാടി ഒന്നും വേണ്ടട്ടാ, ആ പരിപാടി ഉണ്ടെങ്കില്‍ നമ്മള്‍ അകത്താവും

    പെണ്‍കുട്ടി: നമ്മള്‍ ജയിലിലായിരുന്നടെ അറിയോ നിനക്ക്

    7

    വ്‌ളോഗര്‍: എന്തിനായിരുന്നു

    പെണ്‍കുട്ടി: ഈ പരിപാടി തന്നെ. എനിക്കൊന്നും അറിയില്ലായിരുന്നു. ചങ്ങായിന്റെ ഒപ്പം പോയതാ. കുടുങ്ങിയത് ഞാനായി.

    വ്ളോഗര്‍: എത്രദിവസം ജയിലില്‍ കിടന്ന്.

    പെണ്‍കുട്ടി: പപ്പ ഇറക്കി, പപ്പ ആര്‍മിയാ, വേഗം ഇറക്കി.

    വ്‌ളോഗര്‍: പപ്പ ആര്‍മി...അപ്പോ കുഴപ്പമില്ല... പൊളിച്ച്

    പെണ്‍കുട്ടി: പക്ഷേ, ഇപ്പോ വീട്ടില്‍ ആരും മിണ്ടണില്ല, അതാണ് സീന്‍, പോയി പണി നോക്കട്ടെ അവര്‍..

    ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+