Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂര നഗരി വിറയ്ക്കും: തൃശൂർ പൂരം ഇനി പഴയത് പോലെ; വെടിക്കെട്ടിന് അനുമതി നൽകി പെസോ

തൃശ്ശൂർ: തൃശൂർ പൂരത്തിൽ വെടിക്കെട്ടിന് അനുമതി. പെസോ എന്ന കേന്ദ്ര ഏജൻസിയാണ് അനുമതി നൽകിയിരിക്കുന്നത്. മാലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നിവയ്ക്കാണ് പെസോയുടെ അനുമതി.

മറ്റ് വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വരുന്ന മെയ് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക. പ്രധാന വെടിക്കെട്ട് മെയ് 11 നാണ്. മേയ് 10 ന് തൃശ്ശൂർ പൂരം നടക്കും.

കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്ന സാഹചര്യത്തിൽ ഇത്തവണ തൃശൂർ പൂരം ഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തൃശ്ശൂർ പൂരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.

1

ഈ വിഷയം സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു തൃശ്ശൂർ പൂരം നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരത്തായിരുന്നു യോഗം. ഇളവുകൾ ലഭ്യമായ സാഹചര്യത്തിൽ എല്ലാ ചടങ്ങുകളും പൂരത്തിന് വേണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തൃശൂർ പൂരം ആചാര അനുഷ്ഠാനങ്ങളോടെ നടത്തുവാൻ സാധിച്ചിരുന്നില്ല.

2

എന്നാൽ കഴിഞ്ഞ വർഷം ചടങ്ങുകൾ നടന്നിരുന്നു. പൂര നഗരിയിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാത്ത രീതിയിലാണ് ചടങ്ങുകൾ നടന്നത്. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു ചടങ്ങുകൾ. മറ്റ് ആഘോഷ പരിപാടികൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല. പൂര പ്രേമികൾക്ക് ആശങ്കയാകുന്ന തരത്തിലായിരുന്നു ഇത്.

Recommended Video

cmsvideo
    തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി; മെയ് 8 ന് സാമ്പിൾ വെടിക്കെട്ട്
    3

    ഈ സാഹചര്യങ്ങൾ ഒക്കെ കണക്കിലെടുത്ത് മികച്ച രീതിയിൽ പൂരം നടത്താനാണ് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻണൻ തീരുമാനിച്ചത്. കോവിഡ് മഹാമാരിയ്ക്ക് മുൻപ് നടത്തിയിരുന്നതിന് സമാനമായ രീതിയിൽ പൂരം നടത്തണമെന്നാണ് മന്ത്രി പറഞ്ഞത്. തീരുമാനത്തിന് പിന്നാലെ ദേവസങ്ങളോടും വിവിധ വകുപ്പുകളോടും പൂരം നടത്തിപ്പിനെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കുവാനും മന്ത്രി നിർദ്ദേശിച്ചിരുന്നു.

    ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; കിടിലൻ ചിത്രങ്ങൾ; ഏറ്റെടുത്ത് ലൈക്ക് അടിച്ച് ആരാധകർ

    4

    പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട എല്ലാ കാര്യങ്ങളും മറ്റ് അനുമതികളും സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വീണ്ടും യോഗം ചേരും. നിലവിൽ ഏപ്രിൽ പകുതിയോടെ ഉന്നതതല യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ യോഗത്തിൽ തൃശൂർ പൂരത്തെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കും. ദേവസ്വം വകുപ്പ് മന്ത്രിയുടെ അനുമതി പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാവുക. നേരത്തെ ചേർന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

    5

    എന്നാൽ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, തൃശൂർ മേയർ എം കെ വർഗീസ്, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി കെ ആർ ജ്യോതിലാൽ, തൃശൂർ ഡി ഐ ജി എ അക്ബർ, കളക്ടർ ഹരിത വി കുമാർ, തൃശൂർ സിറ്റി പൊലീസ് കമീഷണർ ആര്‍ ആദിത്യ തുടങ്ങിയവർ പങ്കെടുത്തു.

    6

    പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു. അതേസമയം, തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ പൂരത്തി നോട് അനുബന്ധിച്ചുള്ള പ്രദർശനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് പ്രദർശനത്തിന് ഉദ്ഘാടനം നിർവഹിച്ചത്. ഇന്നലെയായിരുന്നു ഉദ്ഘാടനം. ജനങ്ങൾക്ക് വരുന്ന ആഴ്ച മുതൽ പ്രദർശന നഗരിയിലേക്ക് പ്രവേശനം ഉണ്ടാകും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+