തൃശൂര്‍ പൂര പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ്, പ്രദര്‍ശനം നിര്‍ത്തി, വെടിക്കെട്ടിന് കാണികളില്ല
തൃശൂര്‍: കൊവിഡ് പ്രതിസന്ധി തൃശൂര്‍ പൂരത്തിലും രൂക്ഷമാവുന്നു. പൂരപ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെയുള്ള വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരും നിരീക്ഷണത്തിലാണ്. നേരത്തെ തന്നെ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. ഇതിനിടെയാണ് ഇത്രയും പേര്‍ക്ക് കൊവിഡ് വന്നിരിക്കുന്നത്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. പൂരത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പൂരനഗരിയില്‍ ഗുരുതര സാഹചര്യമാണ് ഉള്ളത്. പൂരം പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തിവെക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. വെടിക്കെട്ട് കാണാനും പൊതുജജനങ്ങല്‍ക്ക് ഇത്തവണ അനുമതിയുണ്ടാവില്ല. ഇക്കാര്യം ദേവസ്വങ്ങളും തീരുമാനിച്ചിട്ടുണ്ട്. പൊതുജനത്തെ റൗണ്ടില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. സാമ്പിള്‍ വെടിക്കെട്ട് വെറും കുഴിമിന്നല്‍ മാത്രമാണ് ഉണ്ടാവുക. വെടിക്കെട്ടിന്റെ സജ്ജീകരണങ്ങള്‍ പരിശോധിക്കാനായി പെസോ ഉദ്യോഗസ്ഥര്‍ നാളെ തൃശൂരിലെത്തി പരിശോധന നടത്തും.
ചടങ്ങുകള്‍ മാത്രമായിട്ടാണ് ഇത്തവണ തൃശൂര്‍ പൂരമുണ്ടാവുക എന്ന് നേരത്തെ തീരുമാനിച്ചതാണ്. അതേസമയം ഇത്തവണ സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. തൃശൂര്‍ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. സുരക്ഷയ്ക്കായി 2000 പോലീസുകാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. പൂരവിളംബരത്തിന് 50 പേര്‍ മാത്രം പങ്കെടുക്കും. അതേസമയം പാറമേക്കാവ് ഇത്തവണ ആഘോഷങ്ങളില്‍ പിറകോട്ട് പോവില്ലെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായി തന്നെ നടത്തും.
Recommended Video

തിരുവമ്പാടി ദേവസ്വം ഒരുപാട് ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഒറ്റയാനപ്പുറത്താണ് ഇത്തവണ തിടമ്പ് എഴുന്നള്ളിക്കുക. പകല്‍പ്പൂരം ചടങ്ങായി മാത്രം നടത്തും. വെടിക്കെട്ട് നടത്താനും അനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളും മാത്രമാകും പൂരത്തിനെത്തുക. ഈ വര്‍ഷം പൂരം ചമയ പ്രദര്‍ശനവും ഉണ്ടാവില്ല. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി പൂരെ നടത്താന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications