ചാലക്കുടി ലോഡ്ജില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍, കുട്ടികള്‍ ശിശു സംരക്ഷ കേന്ദ്രത്തില്‍!!
തൃശൂര്‍: ചാലക്കുടിയെ ഒന്നടങ്കം ഞെട്ടിച്ച് ദമ്പതിമാരുടെ ആത്മഹത്യ. ചാലക്കുടിയിലെ ലോഡ്ജിയിലാണ് യുവാവിനെ യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരോട്ടിച്ചാല്‍ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരാണ് മരിച്ചത്. അതേസമയം ഇവരുടെ മൃതദേഹത്തിന് സമീപത്തിന് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം എന്താണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. അനിതയുടെ രണ്ട് കുട്ടികളും ഇരുവരുടെയും കൂടെ ലോഡ്ജില്‍ ഉണ്ടായിരുന്നു.

Recommended Video
കര്‍ഷക സമരത്തിന് പിന്തുണയുമായി തൃശ്ശൂരില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റലേഷനുകള്‍
അതേസമയം കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവരും മരിച്ചുകിടക്കുന്ന വിവരം കുട്ടികളാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.












Click it and Unblock the Notifications