Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ' തണ്ടര്‍ ഫോഴ്‌സിന് ഒറ്റദിവസം കൊണ്ട് കോടികളുടെ പരസ്യം; ലക്ഷ്യം അതുതന്നെ

'ദിലീപിന്റെ' തണ്ടര്‍ ഫോഴ്‌സിന് ഒറ്റദിവസം കൊണ്ട് കോടികളുടെ പരസ്യം

കൊച്ചി: നടന്‍ ദിലീപിന്റെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ തണ്ടര്‍ ഫോഴ്‌സ് ഏജന്‍സി ലക്ഷ്യമിട്ടത് ബിസിനസ് വളര്‍ച്ച. കോടികള്‍ നല്‍കിയാലും ലഭിക്കാത്ത പരസ്യമാണ് ഗോവയിലെ തണ്ടര്‍ ഫോഴ്‌സ് ഒറ്റദിവസംകൊണ്ട് ചുളുവില്‍ സ്വന്തമാക്കിയത്. ദിലീപ് ആവശ്യപ്പെടാതെ സുരക്ഷാ വിഷയത്തില്‍ സംസാരിക്കാനായിരുന്നു ഇവരെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മകള്‍ മരിച്ചത് അബദ്ധത്തില്‍; ഷെറിന്റെ മരണത്തില്‍ അമേരിക്കന്‍ മലയാളിയുടെ കുറ്റസമ്മതം
സംഭവം വാര്‍ത്തയായതോടെ തണ്ടര്‍ ഫോഴ്‌സിന്റെ എല്ലാ വിവരങ്ങളും കേരളത്തിലെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാമെന്ന സ്ഥിതിയായി. ഇത് ഫോഴ്‌സിന് കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയേക്കും. നേരത്തെ തന്നെ കേരളത്തില്‍ ചിലയിടങ്ങളില്‍ തണ്ടര്‍ ഫോഴ്‌സ് എത്തിയിരുന്നെങ്കിലും ബിസിനസ് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

thuder-dileep-25-1508904677.jpg -Properties

വിവാദ നായകന്‍ ദിലീപുമായി ബന്ധപ്പെട്ട് ഇടപെട്ടതോടെ ഇവര്‍ക്ക് അവിചാരിതമായി വലിയ പ്രശസ്തിയാണ് കേരളത്തില്‍ ലഭിച്ചിരിക്കുന്നത്. തൃശൂര്‍ പാലിയേക്കര ടോളില്‍ ജീവനക്കാര്‍ക്കു സുരക്ഷ ഒരുക്കാനാണ് ആദ്യമായി തണ്ടര്‍ ഫോഴ്‌സ് ഏജന്‍സി കേരളത്തിലെത്തുന്നത്. ഇതിനുശേഷം കേരളത്തില്‍ കൂടുതല്‍ ബിസിനസ് ലഭിച്ചിരുന്നില്ല.

ദക്ഷിണേന്ത്യയില്‍ സജീവമാകാന്‍ ആഗ്രഹിച്ചിരുന്ന ഏജന്‍സിയിലുള്ള പലരും വിമുക്ത ഭടന്‍മാരാണ്. തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഇവര്‍ക്കുണ്ട്. കേരളത്തിലും ഇത്തരത്തിലുള്ള ഏജന്‍സികളുണ്ടെങ്കിലും പൂര്‍ണരീതിയില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ അപൂര്‍വമാണ്. ദിലീപ് വിഷയത്തില്‍ പേരെടുത്തതോടെ കേരളത്തിലെ ഒന്നാംകിട ഏജന്‍സിയായി മാറിന്‍ ഇനി തണ്ടര്‍ ഫോഴ്‌സിന് കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+