കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ തുഷാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി..... മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍!!

Google Oneindia Malayalam News

തൃശൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി തന്നെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. ദേശീയ തലത്തില്‍ നിന്ന് ശക്തമായ പിന്തുണയാണ് തുഷാറിന് ലഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ സുരക്ഷിത മണ്ഡലം തേടി വയനാട്ടില്‍ നില്‍ക്കുമ്പോള്‍ വിട്ടുകൊടുക്കരുതെന്നാണ് ബിജെപിക്കുള്ളിലെയും പൊതുവികാരം. കഴിഞ്ഞ തവണത്തെ വോട്ടുവര്‍ധനയും എന്‍ഡിഎയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

അതേസമയം ഇടതുപക്ഷത്തിന്റെ അടക്കം സ്ഥാനാര്‍ത്ഥികളെ വയനാട്ടില്‍ നിന്ന് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ ഒരിക്കലും പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ത്രികോണ മത്സരത്തിനാണ് വയനാട് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയില്‍ തുഷാര്‍ കൂടി മത്സരിക്കുന്നതോടെ ഏകപക്ഷീയമായ വിജയം രാഹുലിന് ലഭിച്ചേക്കില്ല.

വയനാട്ടില്‍ തുഷാര്‍

വയനാട്ടില്‍ തുഷാര്‍

വയനാട്ടില്‍ തുഷാര്‍ തന്നെ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശക്തമായ പോരാട്ടം നടത്തണമെന്നാണ് ബിജെപിയില്‍ നിന്നുള്ള നിര്‍ദേശം. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തിലാണ് എന്‍ഡിഎ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുന്നതെന്ന് തുഷാര്‍ വ്യക്തമാക്കി.

തൃശൂര്‍ സീറ്റ്

തൃശൂര്‍ സീറ്റ്

തുഷാറിന് നല്‍കിയിരുന്ന തൃശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. തൃശൂരിലേക്ക് എംടി രമേശിനെ പരിഗണിച്ചിരുന്നെങ്കില്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. ടോം വടക്കന്റെ പേരും പരിഗണനയിലുണ്ട്. ഇക്കാര്യം ബിജെപിയുടെ ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി മാറുമെന്ന് നേരത്തെ ബിജെപി വ്യക്തമാക്കിയിരുന്നു.

രാഹുലിനെ തോല്‍പ്പിക്കും

രാഹുലിനെ തോല്‍പ്പിക്കും

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുമെന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്നും തുഷാര്‍ പറഞ്ഞു. അതേസമയം മത്സരം താനും രാഹുലും തമ്മിലാവുമെന്ന് തുഷാര്‍ വ്യക്തമാക്കി. അതേസമയം ബിഡിജെഎസ്സ് രാഹുലിന്റെ വരവോടെ ഈഴവ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമത്തിലാണ്.

തൃശൂരില്‍ ആര് മത്സരിക്കും

തൃശൂരില്‍ ആര് മത്സരിക്കും

തൃശൂരില്‍ രണ്ട് പേരുകളാണ് ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും സൂപ്പര്‍ താരം സുരേഷ് ഗോപിയുമാണ് ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. നേരത്തെ തന്നെ സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് ആവശ്യമുണ്ട്. അതേസമയം പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിന് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ശ്രീധരന്‍പിള്ളയ്ക്ക് തൃശൂര്‍ നല്‍കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുണ്ട്.

പോരാട്ടം തകര്‍ക്കും

പോരാട്ടം തകര്‍ക്കും

അമിത് ഷാ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയെന്നാണ് പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ശക്തമായ പോരാട്ടം എന്‍ഡിഎയ്ക്ക് കാഴ്ച്ചവെക്കാനായാല്‍ അത് ദേശീയ തലത്തില്‍ ബിജെപിക്ക് ഗുണം ചെയ്യും. രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് ഇറക്കുന്നതെന്ന തോന്നല്‍ ദേശീയ തലത്തില്‍ കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കും. ഇത് അമേത്തിയിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പ്രചാരണം പൊടിപാറും

പ്രചാരണം പൊടിപാറും

രാഹുലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ പ്രചാരണത്തിനായി വയനാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര മന്ത്രിമാരെയും ഇതിനായി പരീക്ഷിക്കുന്നുണ്ട്. അതേസമയം സിപിഎമ്മും കൂടി പ്രചാരണത്തിനിറങ്ങുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് ഒരല്‍പ്പം വിയര്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

വയനാട്ടിലെ കൂടുതല്‍ വാര്‍ത്തകള്‍

മധ്യപ്രദേശ് ആര് പിടിക്കും? രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ജനപ്രിയമാകുമോ?മധ്യപ്രദേശ് ആര് പിടിക്കും? രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ജനപ്രിയമാകുമോ?

English summary
thushar vellapally contest against rahul gandi as nda candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X