Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരൻ പിള്ളയെ തള്ളി തുഷാർ വെള്ളാപ്പള്ളി; ചെക്ക് കേസിൽ രാഷ്ട്രീയമില്ല, എല്ലാവരും സഹായിച്ചു!!

കൊച്ചി: ചെക്ക് കേസിൽ കോടതി വെറുതെ വിട്ട ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി കേരളത്തിലേത്തിയപ്പോൾ ഗംഭീര സ്വീകരണമാണ് പാർട്ടി പ്രവർത്തകർ നൽകിയത്. ദുബായിൽ നിന്നു രാവിലെയോടെയാണ് തുഷാർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലും തുടർന്ന് ആലുവ പ്രയദർശിനി മുനിസിപ്പൽ ടൗൺഹാളിലുമാണ് സ്വീകരണം ഒരുക്കിയത്.

ബിജെപി നേതാവ് പികെ കൃഷ്ണദാസ് നേരിട്ടെത്തിയാണു തുഷാറിനെ സ്വീകരിച്ചത്. ബിജെപിയുടെയും ബിഡിജെഎസിന്റെയും മുതിർന്ന നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിർമാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികൾ ഏൽപ്പിച്ച നാസിൽ അബദുള്ളക്ക് വണ്ടിചെക്ക് നൽകിയെന്നായിരുന്നു കേസ്. തെളിവുകൾ ഇല്ലാത്തതിനാൽ കോടതി വെറുതെ വിടുകയായിരുന്നു.

രാഷ്ട്രീയ പകപോക്കലല്ല

രാഷ്ട്രീയ പകപോക്കലല്ല

അതേസമയം ദുബൈയിലെ ചെക്ക് കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന സെക്രട്ടറി പിഎസ് ശ്രീധരൻ പിള്ളയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. ദുബായിൽനിന്ന് മടങ്ങിയെത്തിയ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കെവെയാണ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന തള്ളിയത്.

കേസിൽ സിപിഎമ്മിന് പങ്കില്ല

കേസിൽ സിപിഎമ്മിന് പങ്കില്ല

ചെക്ക് കേസിൽ രാഷ്ട്രീയമില്ല. കേസിൽ സിപിഎമ്മിന് പങ്കില്ലെന്നും തുഷാർ പറഞ്ഞു. നാസിൽ അബ്ദുള്ള ചതിക്കുകയായിരുന്നു. നാസിലിന് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരാൾ കൂടി ഉണ്ടെന്നും അയാളെ കുറിച്ച് പിന്നീട് പറയുമെന്നും തുഷാർ വ്യക്തമാക്കി. പാലായിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. രാഷ്ട്രീയ നിലപാടിലൊന്നും മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂസഫലിക്ക് നേരെയും ആക്ഷേപം

യൂസഫലിക്ക് നേരെയും ആക്ഷേപം

തന്നെ സഹായിച്ചതിന്റെ പേരില്‍ എംഎ യൂസഫലിക്ക് നേരെയും ആക്ഷേപമുയര്‍ന്നതായും തുഷാര്‍ പറഞ്ഞു. എല്ലാവര്‍ക്കും സഹായം നല്‍കുന്നയാളാണ് യൂസഫലി. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്. സമുദായം നോക്കി സഹായിക്കുന്ന വ്യക്തിയല്ല അദ്ദേഹം. എല്ലാവര്‍ക്കും സഹായം ചെയ്യുന്ന വ്യക്തിയാണ്. ശിവഗിരി ഉള്‍പ്പെടെ പലയിടത്തും അദ്ദേഹം നേരത്തെ സഹായം ചെയ്തിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നാസിൽ മാപ്പ് പറഞ്ഞു

നാസിൽ മാപ്പ് പറഞ്ഞു


കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ യൂസഫലി, മാതാ അമൃതാനന്ദമയി അടക്കമുള്ളവരും പ്രവാസികളും തന്നെ സഹായിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാസിലിന്റെ പിന്നിലുള്ളവരെ തനിക്കറിയാമെന്നും നാസിലിനെതിരെ കേസ് കൊടുക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാസിൽ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാത്തതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

സത്യം പുറത്ത് വന്നു...

സത്യം പുറത്ത് വന്നു...


അജ്മാനിലെ ചെക്ക് കേസിൽ സത്യം പുറത്തുവന്നതോടെ സംഭവം ജാതീയ പ്രശ്നമാക്കി മാറ്റാൻ ശ്രമിച്ചു. നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസ് കള്ളക്കേസാണെന്നും വ്യാജരേഖകൾ സമർപ്പിച്ചാണ് കേസ് നൽകിയതെന്നും കോടതിക്ക് ബോധ്യപ്പെട്ടുവെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. നാസില്‍ നല്‍കിയ കള്ളരേഖകളുടെ പകര്‍പ്പ് ലഭിച്ചതോടെ സത്യം പുറത്തുവന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+