വന്ദേഭാരതിന് കണ്ണൂരെത്താന്‍ 1400 രൂപ: സമയ ലാഭമുണ്ടോ? അറിയേണ്ടത് ഇക്കാര്യങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് വന്നതും അതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പോരുമെല്ലാം ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ ഇനി കുറച്ച് കാര്യത്തിലേക്ക് വരാം. വന്ദേഭാരത് കേരളത്തിലെ ട്രെയിനിനേക്കാള്‍ മെച്ചപ്പെട്ടതാണോ? ഇതുകൊണ്ട്് എന്ത് ഗുണമാണ് കേരളത്തിന് ലഭിക്കുക. സ്വഭാവികമായും നമുക്കുണ്ടാവുന്ന ചോദ്യങ്ങളും സംശയങ്ങളുമെല്ലാമാണ്.
നിലവില്‍ കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ തന്നെയാണ് വന്ദേഭാരത് എക്‌സ്പ്രസ്. പക്ഷേ അതുകൊണ്ട് മാത്രം കാര്യമായില്ല. ടിക്കറ്റ് നിരക്ക് മുതല്‍ സമയലാഭം വരെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. അതൊക്കെ കേരളത്തിലെ യാത്രക്കാര്‍ക്ക് അനുകൂലമാണോ എന്നറിയാം.

വന്ദേഭാരത് സമയക്രമം ഇങ്ങനെ
വന്ദേഭാരത് തമ്പാനൂരില്‍ നിന്ന് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് ആണ് കണ്ണൂര്‍ എത്തുക. സമയക്രമത്തില്‍ നിന്നാണ് ഇതാണ് വ്യക്തമാകുന്നത്. കണ്ണൂരേക്കുള്ള യാത്രയ്ക്കായി വന്ദേഭാരതിന് ആവശ്യം 7 മണിക്കൂര്‍ 20 മിനുട്ടാണ്. അത്യാവശ്യ കാര്യമുള്ളവര്‍ക്ക് സമയലാഭം ഗുണം ചെയ്യും.
പക്ഷേ ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതലാണ്. ഇക്കോണമി ക്ലാസില്‍ ഭക്ഷണം അടക്കം 1400 രൂപയാണ് ടിക്കറ്റ് ചാര്‍ജായി നല്‍കേണ്ടത്. 54 സീറ്റുള്ള എക്‌സിക്യൂട്ടീവ് കോച്ച് വേറെയുണ്ട്. ഇവയിലും ഭക്ഷണം ലഭിക്കും. ടിക്കറ്റ് നിരക്കായി നല്‍കേണ്ടത് 2400 രൂപയാണ്.
കാര്യമായിട്ടുള്ള ലാഭമൊന്നുമില്ല
കേരളത്തില്‍ ലഭ്യമായിട്ടുള്ള ട്രെയിനുകളുമായി വന്ദേഭാരതിനെ താരതമ്യം ചെയ്യലും ഇതിനോടകം തുടങ്ങി. കേരളത്തില്‍ വെറും രാജധാനിയിലെ ഫസ്റ്റ് ക്ലാസ് എസിയില്‍ മാത്രമാകും വന്ദേഭാരതിനേക്കാള്‍ ടിക്കറ്റ് നിരക്കുണ്ടായിരിക്കുക. അതിനര്‍ത്ഥം കേരളത്തില്‍ ഓടുന്ന മിക്ക ട്രെയിനുകളേക്കാള്‍ വന്‍ നിരക്കാണ് വന്ദേഭാരതില്‍ നല്‍കേണ്ടി വരിക.
ബാക്കിയെല്ലാ ട്രെയിനുകളില്‍ ഏത് ക്ലാസ് വെച്ച് നോക്കിയാലും നിരക്ക് കുറവാണ്. രാജധാനിയില്‍ ഫസ്റ്റ് ക്ലാസ് എസിക്ക് 2440 രൂപ മുടക്കേണ്ടി വരും. ഇതേ ട്രെയിനില്‍ സെക്കന്‍ഡ് എസി 1970 രൂപയാണ്. തേര്‍ഡ് എസിക്ക് 1460 രൂപയുമാണ്.
മാവേലി എക്‌സ്പ്രസിലെ നിരക്ക് നോക്കാം
മാവേലി എക്‌സ്പ്രസ്സില്‍ ഫസ്റ്റ് ക്ലാസ് എസിക്ക് 1855 രൂപയാണ്. സെക്കന്‍ഡി എസിക്ക് 1105 രൂപയും, തേര്‍ഡ് എസിക്ക് 775 രൂപയുമാണ്. കണ്ണൂരിലെത്താന്‍ ജനശതാബ്ദി ചെയര്‍ കാറില്‍ വേണ്ടത് വെറും 7555 രൂപയാണ്. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ്.
പക്ഷേ ശേഷിക്കുന്ന മറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ സമയ ലാഭമൊന്നും യാത്രക്കാര്‍ക്ക് ലഭിക്കില്ല. രാജധാനി, ജനശതാബ്ദി, ട്രെയിനുകളുമായ നോക്കുമ്പോള്‍ കാര്യമായിട്ടുള്ള ലാഭം യാത്രക്കാര്‍ക്കുണ്ടാവില്ല. പല ജില്ലക്കാരും അതോടെ നിരാശപ്പെടേണ്ടി വരും.












Click it and Unblock the Notifications