'പോലീസില്‍ ജോലി',ഇപ്പോള്‍ സ്വകാര്യ ചാനലില്‍'; ടിക് ടോക് താരം പെണ്‍കുട്ടികളെ പറ്റിച്ചത് പല വഴികളിലൂടെ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക്ടോക്, റീൽസ് താരം വെള്ളല്ലൂർ സ്വദേശി വിനീത് (25)പെണ്‍കുട്ടികളെ തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നെന്ന് വിവരം. താൻ പോലീസിലായിരുന്നെന്നും, ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്‌ത് വരികയുമാണെന്നാണ് ഇയാള്‍ പെണ്‍കുട്ടികളോട് പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ വിനീതിന് ജോലിയൊന്നുമില്ലന്ന് പോലീസ് പറഞ്ഞു.
പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്ക്രീൻ റെക്കോർഡായും സ്ക്രീൻ ചാറ്റുകളായും ഇയാള്‍ സൂക്ഷിച്ചിരുന്നു. ചാറ്റ് ചെയ്യാൻ എത്തുന്ന പെണ്‍കുട്ടികളോട് തനിക്ക് തനിക്ക് സ്വകാര്യ ചാനലില്‍ ജോലിയാണെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

photo courtesy-instagram/vineeth___official
ടിക് ടോകിൽ വീഡിയോകൾ ഇട്ട് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാൻസ് വലയം തന്നെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിൻ്റെ രീതി.നേരത്തെ താൻ പോലീസിലായിരുന്നുവെന്നും എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നതായാണ് വിവരം.

photo courtesy-instagram/vineeth___official
'മീശ ഫാൻ ഗേൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു. ആയിരക്കണക്കണക്കിനാളുകളാണ് ഇയാള്‍ക്ക് ഫോളോവേഴ്സ് ആയി ഉള്ളത്.കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇവരെ സമീപിക്കുന്നത്. പീന്നീട് വീഡിയോകള്‍ക്ക് റീച്ച് കൂട്ടാനുള്ള ടിപ്‌സുകള്‍ പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടികളുമായി അടുത്തു.

photo courtesy-instagram/vineeth___official
നിരവധി ആരാധകര്‍ ഉള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു മുതലെടുപ്പ്.കോളേജ് വിദ്യാർഥിനിയുടെ പരാതിയിൽ ബലാത്സംഗക്കേസിലാണ് വിനീതിനെ ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

photo courtesy-instagram/vineeth___official
പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. വിനീതിനെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസിൽ കൺടോൺമെന്റ് പോലീസ് സ്റ്റേഷനിലും അടിപിടി കേസിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
ഐ.എൻ.എസ്. വിക്രാന്ത് കാണാൻ മോഹൻലാൽ കൊച്ചിയിൽ, അഭിമാന നിമിഷമെന്ന് താരം...കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications