കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേയുള്ള വിധിയെഴുത്താവും ഉപതിരഞ്ഞെടുപ്പ്; ടിജെ വിനോദ്

Google Oneindia Malayalam News

കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേയുള്ള വിധിയെഴുത്താവും എറണാകുളം നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ്. ഒരു വശത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നിലനില്‍ക്കുമ്പോള്‍ മറുവശത്ത് പി എസ് സി ക്രമക്കേട് ഉള്‍പ്പടേയുള്ള അരാജക പ്രവര്‍ത്തനങ്ങളും. ഇരു സര്‍ക്കാറിന്‍റെയും പ്രവര്‍ത്തികള്‍ മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനെല്ലാം എതിരേയുള്ള ജനങ്ങളുടെ പ്രതികരണമായിരിക്കും എറണാകുളത്തെ തിരഞ്ഞെടുപ്പ് ഫലം എന്നും ടിജെ വിനോദ് അഭിപ്രായപ്പെട്ടു.

എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്എത്ര ലോഡ്‌ സ്നേഹമാണു നാം അനുഭവിച്ചത്‌, ഈ മനുഷ്യൻ നിയമസഭയിലെത്തണം; വൈറലായി കുറിപ്പ്

കളമശ്ശേരെ സെന്‍റ് പോള്‍സ് കോളേജിലെ കെ എസ് യു പ്രവര്‍ത്തനകായി പൊതുജീവിതം ആരംഭിച്ച തനിക്ക് മണ്ഡലത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വലിയ വിജയംകരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കാള്‍ അര്‍ഹരായവര്‍ ഒരുപാട് ഉണ്ടായിട്ടും തനിക്ക മത്സരിക്കാന്‍ അവസരം തന്ന പാര്‍ട്ടിയോട് അങ്ങേയറ്റം കടപ്പാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

tj vinod

24 വര്‍ഷമായി കൊച്ചി നഗരസഭയിലെ കൗണ്‍സിലറായ ടി ജെ വിനോദ് നിലവില്‍ ഡെപ്യൂട്ടി മേയറാണ്. കളമശേരി സെന്‍റ് പോള്‍ കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് രണ്ടുവട്ടം കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കെ എസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ടിജെ വിനോദ് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് പദവികളും വഹിച്ചിട്ടുണ്ട്.

മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍

English summary
tj vinod say about ernakulam by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X