Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്ന് പേരിടണമോ? സര്‍ക്കാരിനെ കടന്നാക്രമിച്ച് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടക്കണം എങ്കില്‍ കെ റോഡ് എന്ന് പേരിടണമോ എന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് എന്നും റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കി എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത് എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതിദിനം റോഡപകടങ്ങള്‍ വര്‍ധിക്കുകയാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

1

ഇത് അനുവദിക്കാനാവില്ല എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റി. അതേസമയം റോഡുകളുടെ മോശം അവസ്ഥ നിയമസഭയില്‍ പ്രതിപക്ഷവും ഇന്ന് ഉന്നയിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

2

റോഡുകളില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത ഗുരുതര സാഹചര്യം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മണിചിത്രത്താഴ് സിനിമയില്‍ കാട്ടുപറമ്പന്‍ നടക്കുന്ന പോലെയാണ് കേരളത്തില്‍ ജനം നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

3

കേരളത്തില്‍ മാത്രമായി അമിത ഭാരം ഉള്ള വാഹനം ഉണ്ടോ എന്നും കേന്ദ്രവും സംസ്ഥാനവും റോഡിന്റെ കാര്യത്തില്‍ പരസ്പരം പഴി ചാരുന്നു എന്നും ഹൈക്കോടതി പറഞ്ഞു. റോഡിലെ പരിതാപകരമായ അവസ്ഥയെ ഹൈക്കോടതി വിമര്‍ശിച്ചതും പ്രതിപക്ഷം പരാമര്‍ശിച്ചു. പശ വെച്ച് ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നത് എന്ന് പോലും ഹൈക്കോടതി പരിഹസിച്ചു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

4

ഉത്തരവാദമില്ലാത്തത് കൊണ്ടാണ് കുഴി അടക്കാത്തത് എന്നും റോഡിലാകെ മുതലക്കുഴികളാണ് എന്നും പ്രതിപക്ഷം പറഞ്ഞു. അപകടത്തില്‍ പെടാനുള്ളതല്ല റോഡിലെ കുഴികള്‍ എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മനസിലാക്കണം എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. റോഡിലെ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ മന്ത്രി ബി ജെ പിയെ പിന്തുണക്കുന്നു എന്ന് പറയുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

5

അനാവശ്യ രാഷ്ട്രീയം ഉന്നയിച്ച് എവിടേക്കാണ് മന്ത്രി പോകുന്നത് എന്നും കഴിഞ്ഞ ജൂലായിലേക്കാള്‍ ഇപ്പോള്‍ കുഴി കുറവാണെന്ന് ഞങ്ങള്‍ എണ്ണി നോക്കിയിട്ടില്ല എന്നും അദ്ദേഹം പരിഹസിച്ചു. എം എല്‍ എ മാരുടെ മണ്ഡലത്തിലെ റോഡ് നന്നാക്കുന്നത് ഔദാര്യം അല്ല എന്നും നികുതിപ്പണം ഉപയോഗിച്ചല്ലേ അറ്റകുറ്റ പണിക്ക് തുക അനുവദിക്കുന്നത് എന്നും തറവാട് വിറ്റ പണമല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

6

അനുവദിച്ച പണത്തിന്റെ കണക്ക് കുഴിക്കുള്ള മറുപടിയല്ല എന്നും മഴ തുടങ്ങിയപ്പോഴാണ് അറ്റകുറ്റ പണി തുടങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ഷേപം ഉന്നയിച്ച എം എല്‍ എയുടെ മണ്ഡലത്തില്‍ മാത്രം റോഡ് നവീകരണത്തിനായി 16 കോടിയിലേറെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

7

റോഡിലെ കുഴി അടക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടായി എന്നും കാലാവസ്ഥ അടക്കം പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മഴ മാറുമ്പോള്‍ താല്‍കാലിക കുഴിയടക്കല്‍ നടക്കും എന്നും വകുപ്പ് തല ഏകോപനം ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരു കുഴി പോലും ഇല്ലാത്ത വഴിയായി കേരളം മാറണം എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+