Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മര്യാദയൊക്കെ വേണ്ടേ പൊന്നേ..; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, വില 55,000 രൂപ കടന്നോ?

കൊച്ചി: കഴിഞ്ഞ ദിവസത്തെ ചാഞ്ചാട്ടത്തെ മറികടന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ വൻ മുന്നേറ്റം. അപ്രതീക്ഷിതമായാണ് കേരളത്തിലെ സ്വർണവിലയിൽ കാര്യമായ കുതിപ്പുണ്ടായത്. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങൾ ഉൾപ്പെടെ കേരളത്തിലെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്നലത്തെ വിലക്കുറവിൽ സന്തോഷിച്ചവർക്കുള്ള ഇരുട്ടടിയായാണ് അതും ചേർത്ത് കുത്തനെയുള്ള വിലക്കയറ്റം എന്നാണ് കരുതുന്നത്.

ഗ്രാമിന് 60 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. അത് സാമാന്യം വലിയ ഉയർച്ച തന്നെയാണെന്ന് പറയാതെ വയ്യ. ഇതോടെ പവന് 480 രൂപ കൂടി വർധിക്കുകയാണ് ചെയ്‌തത്‌. കല്യാണ സീസൺ കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ അഡ്വാൻസ് ബുക്കിംഗ് ചെയ്‌തവർക്ക് വലിയ ഭാഗ്യമാണ്. കാരണം ഇന്നത്തെ വിലയിൽ സ്വർണം വാങ്ങുകയാണെങ്കിൽ വലിയ വ്യത്യാസം തന്നെ നിങ്ങളുട ബില്ലിൽ പ്രകടമാകും എന്നുറപ്പാണ്.

goldratesept20

ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 6885 രൂപയാണ് വിലയായി നൽകേണ്ടത്. അതായത് ഒരു പവൻ സ്വർണത്തിന് മുടക്കേണ്ടത് 55,080 രൂപയാണെന്ന് സാരം. ഇന്നത്തെ കുതിപ്പിലൂടെ 55,000 മാർക്ക് സ്വർണവില വീണ്ടും മറികടക്കുന്ന കാഴ്‌ചയും നാം കണ്ടു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5715 രൂപയാണ് വില, അതായത് 50 രൂപയുടെ വർധനവ് ഉണ്ടായെന്ന് വ്യക്തം. എന്നാൽ ഇന്നലെ കേരളത്തിലെ സ്വർണവില 200 രൂപ കുറയുകയാണ് ചെയ്‌തത്‌. ഗ്രാമിന് 6825 രൂപ മാത്രമായിരുന്നു വില.

വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 2592 ഡോളറാണ്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് 50 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറച്ചതോടെ ആളുകൾ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിയുകയാണ്.

ഈ ട്രെൻഡ് തുടരാൻ സാധ്യത ഉണ്ടെന്ന് പൂർണമായും പറയാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിലെ സ്വർണവില ഉള്ളത്. കഴിഞ്ഞ ദിവസത്തേത് പോലെയുള്ള ചാഞ്ചാട്ടങ്ങൾ ഇനിയും വിപണിയിൽ പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ സ്വർണവില അസ്ഥിരമായി തന്നെ തുടരാനാണ് സാധ്യത.

നേരത്തെ സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഉൾപ്പെടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ഗണ്യമായി കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറഞ്ഞത്. ഇതിന് ശേഷം സ്വർണവിലയിൽ ഇടവുണ്ടായെങ്കിലും വില തിരിച്ചുകയറുന്നതാണ് നാം പിന്നെ കണ്ടത്.

സ്വർണം ആഭരണമായി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ നിർബന്ധമായും ഒരു കാര്യം മനസിൽ ഓർക്കേണ്ടതുണ്ട്. നിലവിൽ പറഞ്ഞിരിക്കുന്ന വില സാധാരണ സ്വര്ണത്തിന്റേതാണ്. ഇതിനി ആഭരണമായി മാറുമ്പോൾ പണിക്കൂലി ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ഒരു പവന്റെ ആഭരണത്തിന് ഏതാണ്ട് 57,500 രൂപ മുതൽ 60,000 രൂപ വരെയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+