കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ് കോണ്‍ഗ്രസിനെ തിരിച്ചടിക്കുന്നു; ബല്‍റാമിന്റെ പരാമര്‍ശം വിനയാകും

ടിപി കേസ് കോണ്‍ഗ്രസിനെ തിരിച്ചടിക്കുന്നു; ബല്‍റാമിന്റെ പരാമര്‍ശം വിനയാകും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖങ്ങളിലൊന്നായ വിടി ബല്‍റാമിന്റെ പരാമര്‍ശം പാര്‍ട്ടിക്ക് ഒരിക്കലും ഊരാന്‍ കഴിയാത്ത കുരുക്കായി മാറുന്നു. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ പരാമര്‍ശിച്ചത്.

ആർഎസ്എസ് ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച സ്ത്രീകൾ... രാഹുൽ ഗാന്ധിക്ക് മറുപടിയില്ലെന്ന് സുഷമ സ്വരാജ്!
സംസ്ഥാന രാഷ്ട്രീയം കണ്ട ഏറ്റവും വിവാദമായ കൊലപാതകങ്ങളിലൊന്നായ ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ബല്‍റാമിന്റെ വാക്കുകള്‍ സോളാര്‍ ആഘാതത്തില്‍ നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരനെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ബല്‍റാമിന്റെ വാക്കുകള്‍.

 രണ്ട് ദിവസമായി യുവാവിനെ കാണാനില്ല: സുഹൃത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന പോലീസ് ഞെട്ടി, സംഭവിച്ചത്! രണ്ട് ദിവസമായി യുവാവിനെ കാണാനില്ല: സുഹൃത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന പോലീസ് ഞെട്ടി, സംഭവിച്ചത്!

vtbalram

പ്രമാദമായൊരു കൊലക്കേസ് ഇരു പാര്‍ട്ടികള്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയെന്ന ആരോപണം ഗുണം ചെയ്യുക ബിജെപിക്കാണ്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുന്ന വിവാദമല്ല ബല്‍റാം ഉണ്ടാക്കിയിരിക്കുന്നത്. കാലങ്ങളോളം ബല്‍റാമിന്റെ വാക്കുകള്‍ ബിജെപി, രണ്ടു പാര്‍ട്ടികള്‍ക്കെതിരെയും എടുത്തു പ്രയോഗിക്കുമെന്നുറപ്പാണ്.

ബല്‍റാമിനെതിരെ പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തലും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബല്‍റാമിനെ തള്ളിക്കളഞ്ഞു. പാര്‍ട്ടിയെ പരസ്യമായി പൊതുസമൂഹത്തില്‍ മോശക്കാരാക്കിയ ബല്‍റാമിനെതിരെ പരസ്യമായ അച്ചടക്ക നടപടി ഉണ്ടാകില്ലെങ്കിലും ബല്‍റാം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നേരത്തെ ഗ്രൂപ്പ് വഴക്കിനെതിരെയും ബല്‍റാം പരസ്യമായി പ്രതികരിച്ചതും വിവാദമായിരുന്നു.

English summary
TP Chandrasekharan deal on Congress: MLA V T Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X