കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമഗ്രമദ്യ നയം, ടോഡി ബോര്‍ഡ്....വനിത പ്രാതിനിധ്യം;എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി വരു വര്‍ഷം പിന്നിടുമ്പോള്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ വകുപ്പിനെ വിലയിരുത്തന്നത് ഇങ്ങനെയാണ്. വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്ന ലക്ഷ്യങ്ങളാണ്‌ എക്‌സൈസ് വകുപ്പിനുള്ളത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഒരു വര്‍ഷത്തെ വിലയിരുത്തിയത്.

സമഗ്ര മദ്യ നയം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പില്‍ വയര്‍ലസ് സിസ്റ്റം നടപ്പിലാക്കും. ടോഡി ബോര്‍ഡ് പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് ഡ്രസിംഗ് റൂം ഉള്‍പ്പെടടെ അടിസ്ഥാന സൗകര്യം. സമഗ്ര തൊഴില്‍നയം പ്രഖ്യാപിക്കും, എല്ലാ ക്ഷേമനിധി ബോര്‍ഡുകളും അംഗത്തൊഴിലാളികള്‍ക്ക് വിവിധ പദ്ധതികള്‍ പ്രകാരം നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും തുടങ്ങിയവ എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 തൊഴില്‍ മേഖലയില്‍ ശ്രദ്ധേയമായ മാറ്റം

തൊഴില്‍ മേഖലയില്‍ ശ്രദ്ധേയമായ മാറ്റം

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ചു

വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ചു

എക്‌സൈസ് വകുപ്പില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പ്രാവവര്‍ത്തികമാക്കികൊണ്ട് ഓരോ റേയ്ഞ്ച് ഓഫീസിലും ഒരു വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്ന ക്രമത്തില്‍ 138 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 മേജര്‍ ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനര്‍

മേജര്‍ ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനര്‍

വ്യാജ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതിന് മേജര്‍ ചെക്ക് പോസ്റ്റുകളില്‍ സ്‌കാനര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാമെന്നും അദ്ദേഹം പറഞ്ഞു.

 മിനിമം വേതനം പുതുക്കി നല്‍കാന്‍ കഴിഞ്ഞു

മിനിമം വേതനം പുതുക്കി നല്‍കാന്‍ കഴിഞ്ഞു

സംസ്ഥാന മിനിമം വേതന ഉപദേശക സമിതി പുന:സംഘടിപ്പിക്കുകയും വിവിധ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനും പിണറായി സര്‍ക്കാരിന് കഴിഞ്ഞു. ഇത് ഒരു വര്‍ഷത്ത കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ വലിയ നേട്ടമാണെന്നും അ്‌ദ്ദേഹം പറഞ്ഞു.

 കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ നിന്നും വ്യത്യസ്തം

കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ നിന്നും വ്യത്യസ്തം

കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ നിയമങ്ങളെ തൊഴിലാളി പക്ഷത്തുനിന്നുകൊണ്ട് ഭേദഗതി ചെയ്യുന്നതിനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

 തൊഴില്‍ അന്തരീക്ഷം അശാന്തം

തൊഴില്‍ അന്തരീക്ഷം അശാന്തം

അങ്ങേയറ്റം അശാന്തമായ ഒരു തൊഴില്‍ അന്തരീക്ഷത്തിലാണ് എല്‍ഡിഎഫിന്റെ നേതൃത്ത്വത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതെന്നും എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

അര്‍ണബ് ഗോസ്വാമിക്കെതിരെ ശശിതരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു...കൂടുതല്‍ വായിക്കാം

കഥാപാത്രത്തിന്റെ എന്റര്‍ടൈന്‍മെന്റ് നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പ്രചോദനുവുമായി വീണ്ടും...കൂടുതല്‍ വായിക്കാം

English summary
TP Ramakrishnan's comment about LDF government's anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X