'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ രംഗത്ത്. ക്രിസ്ത്യാനികൾ എങ്ങനെയാണ് ന്യൂനപക്ഷമാവുന്നത് എന്നാണ് രാജീവ് ചന്ദ്രശേഖറിനോട് സെൻകുമാർ ചോദിച്ചത്. ഹിന്ദുക്കൾക്ക് എതിരെ ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെയാണ് ഇപ്പോഴും ബിജെപി സംസ്ഥാന അധ്യക്ഷനായി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ടിപി സെൻകുമാറിന്റെ വാക്കുകൾ
ക്രിസ്ത്യൻസിനെ അതി ന്യുനപക്ഷമായി പ്രഖ്യാപിക്കണമെന്നാണ് "ബഹുമാനപ്പെട്ട " (ഇനിയും ബഹുമാനം വേണോ ആവോ?) ശ്രീ രാജീവ് ചന്ദ്രശേഖർ പറയുന്നത്. എങ്ങനെയാണ് അവർ അതി ന്യുനപക്ഷം ആവുന്നത് ? ഇന്ത്യയിലെ റെക്കോർഡിൽപ്പെട്ട 2.50 ശതമാനം ക്രിസ്ത്യാനികളെക്കാളും നാലിരട്ടിയോളം ക്രിസ്ത്യാനികൾ മതം റെക്കോർഡിൽ മാറാതെ , മതം റെക്കോർഡിൽ ഹിന്ദുവായി തുടരുന്നുണ്ട്. ഉദാഹരണത്തിന് ഈ വർഷത്തെ യുപിഎസ്സി റിസൾട്ടുകൾ നോക്കിയാൽ മതി. പലരും ഹിന്ദു നാമധാരികളാണ്.

ഹിന്ദുവിന്റെ ഹിന്ദുവിന്റെ ക്വോട്ടയിലാണ് മത്സരിക്കുന്നത്. പക്ഷേ അവരെല്ലാം ക്രിസ്ത്യൻ വിഭാഗക്കാരാണ്. ഇതുപോലെ തമിഴ് നാട്ടിലും ആന്ധ്രയിലും പഞ്ചാബിലും എന്നല്ല ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വളരെയധികം പേർ മതം മാറിയിട്ടുണ്ട് പക്ഷേ എസ് സി / ഓബിസി സംരക്ഷണം കിട്ടുന്നതിന് വേണ്ടി റെക്കോർഡിൽ അവർ കരുതിക്കൂട്ടി മതം മാറാതെ ഹിന്ദുവായി തുടരുന്നു !
അങ്ങനെയുള്ളവർക്ക് "അതി ന്യുനപക്ഷ" മത വിഭാഗത്തിന്റെ എന്ത് സംരക്ഷണമാണ് ആവശ്യം ??? രാജീവ് ചന്ദ്രശേഖർ മനസ്സിലാക്കേണ്ടത് അദ്ദേഹത്തിനെ കേരളത്തിലെ ബിജെപി പ്രസിഡന്റ് ആയി നിയോഗിച്ചിരിക്കുന്നത് കേരളത്തിൽ ബാക്കിയുള്ള ഹിന്ദുക്കളെക്കൂടി ഇല്ലാതെയാക്കാനല്ല എന്നാണ്.
ഏത് വേന്ദ്രനായാലും ശരി , ഞാൻ ഇവിടുത്തെ ഹിന്ദുക്കളോട് പറയുകയാണ് ഇങ്ങേരുടെ ഈ പോക്കിന് , ഇത് തിരുത്തിയില്ലെങ്കിൽ , അതിന് നമ്മൾ ഹിന്ദുക്കൾ മറുപടി കൊടുക്കണം!!!
പറ്റുമെങ്കിൽ അയാൾ ക്രിസ്ത്യൻ വോട്ട് വാങ്ങി ജയിക്കട്ടെ. പക്ഷേ ഇത്തരത്തിൽ ഹിന്ദുവിനെ ഇല്ലാതെയാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വെച്ച് വാഴിക്കരുത്. ഇവിടുത്തെ ഹിന്ദു സമൂഹത്തിനുവേണ്ടി അഹോരാത്രം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തകൻ എന്ന നിലയിൽ പറയുന്നതാണ്. ഞാൻ ഒരു ബിജെപിക്കാരെനെയും എന്റെ ഒരാവശ്യത്തിനും ഇതുവരെ സമീപിച്ചിട്ടില്ല.
അങ്ങനെയുള്ള ഞാൻ പറയുന്നു ഇത് വളരെ തെറ്റായ കാര്യമാണ് ഇയാൾ ചെയ്യുന്നത്. അതുകൊണ്ട് നമ്മൾ ഒരുമിച്ചു മറുപടി കൊടുക്കേണ്ടിയിരിക്കുന്നു. അതിന് തയ്യാറാവുക. എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. കാരണം ഇത്രയും ക്രൂരമായ ഒരു കാര്യം ഇവിടുത്തെ ഹിന്ദു സമൂഹത്തോട് ചെയ്യുന്ന ഒരാളെ എങ്ങനെയാണ് കേരളത്തിലെ ബിജെപി പ്രസിഡന്റ് ആയി അവരോധിച്ചിരിക്കുന്നത് ??
എങ്ങനെയാണ് കാര്യങ്ങൾ മനസ്സിലാക്കാതെ ഇത്തരം പ്രീണനങ്ങൾ നടത്തുന്നത് ????












Click it and Unblock the Notifications