ഓണക്കാലത്ത് ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ഈടാക്കില്ലെന്ന് മന്ത്രി; നിയമഭേദഗതിക്ക് നീക്കം
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴ കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗത മന്ത്രി. ഓണക്കാലത്ത് ട്രാഫിക് ലംഘനങ്ങളില്‍ വന്‍തുക പിഴ ഈടാക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന് ഏഷ്യാനെറ്റിനോട് പറഞ്ഞു. നിയമലംഘനം നടത്തുന്നവരെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

മോട്ടാര്‍ വാഹന നിയമത്തിലെ വന്‍പിഴ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായം ഗതാഗത വകുപ്പ് ആരാഞ്ഞു. വന്‍പിഴ ഈടാക്കുന്നത് കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ വിഷയത്തില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കും. ഈ സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്.
പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമത്തിലാണ് ലംഘനങ്ങള്‍ക്ക് വന്‍പിഴ ചുമത്താന്‍ അനുശാസിക്കുന്നത്. പത്തിരട്ടിയോളം പിഴ ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പിഴ ഉയര്‍ത്തിയതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു. വേണ്ടവിധത്തില്‍ ബോധവല്‍ക്കരണം നടത്താതെയാണ് പുതിയ നിയമം നടപ്പാക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനം പുതിയ നിയമം നിര്മിക്കണമെങ്കില് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. ഈ നീക്കം ഒരുപക്ഷേ പരാജയപ്പെട്ടേക്കാം. പിഴ കുറയ്ക്കാനും നിയമം കര്‍ശനമായി നടപ്പാക്കാനുമാണ് സര്‍ക്കാരിന്റെ ആലോചന. സപ്തംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.
പല സംസ്ഥാനങ്ങളും ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബംഗാള്‍, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളും ബദല്‍മാര്‍ഗങ്ങള്‍ തേടുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications