കറുക്കുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; വൈകിയോടുന്ന ട്രെയിനുകള്‍...
അങ്കമാലി: കറുക്കുറ്റിയില്‍ മലബാര്‍ എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച പുലര്‍ച്ചയോടെ പുനഃസ്ഥാപിച്ചു. ഇരു ട്രാക്കുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായെങ്കിലും മിക്ക ട്രെയിനുകളും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
കറുകുറ്റി ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറച്ച് ഓടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം പുലര്‍ച്ചയോടെ പുനഃസ്ഥാപിച്ചു. പാളം തെറ്റയ ബോഗികള്‍ നീക്കുന്ന ജോലി രാത്രി രണ്ട് മണിയോടെ പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം കൊച്ചി-ബിലാസ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ആദ്യം കടത്തി വിട്ടത്.

ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം കണ്ണൂര്‍ എക്സ്പ്രസ്. എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഗുരുവായൂര്‍ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ എക്സ്രസ്, ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍ പുനലൂര്‍, ഗുരുവായൂര്‍ എറണാകുളം, പാലക്കാട് എറണാകുളം പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.
Read Also: സര്‍ക്കാരിനെന്ത് ജാതി ! നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി ജി സുധാകരന്
ശബരി എക്സപ്രസ്, ബോംബെ ജയന്തി ജനത, ഐലന്റ് എക്സ്പ്രസ് എന്നിവ കൃത്യസമയത്ത് യാത്ര തിരിക്കും. രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം കോര്‍ബ എക്സപ്രസ് വൈകിട്ട് 4.30ന് മാത്രമേ പുറപ്പെടൂ.
രാവിലെ 7.55ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി ഹാപ്പ എക്സ്പ്രസ് 11 മണിയോടെ തിരിക്കും. രാവിലെ 9.320ന് പുറപ്പെടേണ്ട കൊച്ചുവേളി ചണ്ഡിഗഡ് എക്സ്പ്രസ് ഉച്ചയ്ക്ക് ഒരുമണിയോടെ തിരിക്കുമെന്നാണ് വിവരം.
ഞായറാഴ്ച പുലര്‍ച്ചയാണ് തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്സപ്രസ് കറുക്കുറ്റി സ്റ്റേഷനില്‍ പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയെങ്കിലും ആളപായമുണ്ടായില്ല. ആയിരത്തഞ്ഞൂറോളം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. ഒരു യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേ അധികൃതരുടെ കണ്ടെത്തല്‍.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications