'ഉമ്മാ അവന് എപ്പോള്‍ വരും എന്നാണ് ഇപ്പോഴും ഇക്കമാര് ചോദിക്കുന്നത്..' ജീവിതം പറഞ്ഞ് ഇഷ
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് റിയ ഇഷ. ദി ഫോര്‍ത്തിന് നല്കിയ അഭിമുഖത്തില്‍ റിയ ഇഷ തന്റെ ജീവിതം പറഞ്ഞത്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ വീട്ടുകാര്‍ ഉഇപ്പോഴും പൂര്‍ണമായി അംഗീകരിച്ചിട്ടില്ല എന്ന് റിയ ഇഷ പറയുന്നു. പണ്ട് കാലത്ത് ഒമ്പത്, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ചതില്‍ നിന്ന് ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വിളിക്കപ്പെടുന്നത് നല്ലതാണെന്നും റിയ പറയുന്നു.
റിയയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ഇപ്പോഴും എന്റെ ഉമ്മ എന്റടുത്ത് വന്ന് തിരിച്ച് പോകുമ്പോള്‍ എന്റെ ഇക്കമാര് ചോദിക്കുന്നത് ഉമ്മാ അവന് എപ്പോള്‍ വരും എന്നാണ്. കംപ്ലീറ്റ് സര്‍ജറി നടത്തി സ്ത്രീ ആയ ഒരാളാണ് ഞാന്‍. അവര്‍ ഓള്‍റെഡി കണ്ടിരിക്കുന്നത് ഒരു ആണ്‍കുട്ടിയുടെ ജന്മത്തില് ആണ്‍കുട്ടിയായി വേഷം ധരിച്ചിരുന്ന ആള് എന്ന രീതിയില്‍ മാത്രമാണ്. അവര്‍ക്ക് ഇതില്‍ നിന്ന് എന്താണ് ട്രാന്‍സ്, അല്ലെങ്കില്‍ അവരുടെ മാനസികാവസ്ഥയൊന്നും മനസിലാക്കാന്‍ പറ്റിയിട്ടില്ല.

ഉമ്മയും ഇത്തയും മാത്രമാണ് എന്നെ മനസിലാക്കി എന്റെ കൂടെ നിന്നിട്ടുള്ളൂ. അവരെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. സമൂഹത്തിന്റെ ഒരു കുഴപ്പമാണ്. ആര്‍ക്കും ആരേയും മനസിലാക്കാന്‍ പറ്റുന്നില്ല. മാനസികാവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇത്രയും നാള് എന്താണോ പഠിച്ചത് അത് തന്നെയെ ഇനി അങ്ങോട്ടും തുടരുകയുള്ളൂ എന്നുള്ള അവസ്ഥയാണ്. ഇക്കമാര്ക്കൊന്നും സ്വാഭാവികമായിട്ടും ഈ ഒരു അവസ്ഥയില്‍ നിന്ന് മാറ്റം വന്നിട്ടില്ല അവര്‍ക്ക്.
ഞാന്‍ എന്ത് നേടിയാലും അവന് എന്ന രീതിയിലേ അവര്‍ക്ക് കാണാന്‍ കഴിയൂ. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ വലിയൊരു കാര്യമാണ്. പണ്ട് ഒമ്പത്, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ചിരുന്നിടത്ത് നിന്ന് ഇപ്പോള്‍ ഈ കുറഞ്ഞ കാലഘട്ടം കൊണ്ട് അതൊരു ട്രാന്‍സ്ജെന്‍ഡര്‍ അല്ലേ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്കൊരു അഭിമാനമാണ്. കുട്ടിക്കാലം തൊട്ട് ഒരാള്‍ സ്ത്രൈണ ഭാവം കാണിക്കുമ്പോള്‍ തന്നെ ചാന്തുപൊട്ട് അല്ലെങ്കില്‍ ഒമ്പത് എന്ന് വിളിക്കും.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
വീട്ടില്‍ കയറി കഴിഞ്ഞാല്‍ എന്റെ വയറ്റില്‍ എന്തിനാണ് രണ്ടും കെട്ട നീ ജനിച്ചത്. ഈ തറവാടിന് മോശമായിട്ട് എന്തിനാണ് നീ ഇവിടെ ജീവിക്കുന്നത്. പെണ്‍കുട്ടികളുടെ അടുത്ത് ചെന്നാല്‍ പറയും നീ ആണല്ലേ ഞങ്ങളുടെ അടുത്ത് കഴിക്കേണ്ട, ആണ്‍കുട്ടികളുടെ അടുത്ത് ചെന്ന് കഴിഞ്ഞാല്‍ നിന്റെ ലിംഗം ഏതാണ് അതൊന്ന് കാണിക്ക് ഇങ്ങനെയുള്ള പരിഹാസങ്ങള്‍ മാത്രം കേട്ട് വളരുന്ന ഒരു കുട്ടിയുടെ അവസ്ഥ നോക്കൂ.
ഒരിക്കലും ഒരു ആണ്‍കുട്ടി പെണ്കുട്ടിയാകില്ല, പെണ്‍കുട്ടി ആണ്കുട്ടിയാകില്ല. അവരുടെ മാനസികാവസ്ഥ കറക്ട്ട് ആയില്ലെങ്കില്‍ മാത്രമാണ് ഇങ്ങനെയാകുക. നാട്ടുകാരും വീട്ടുകാരും പറയുന്നത് കേട്ട് ഞാന്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ആ കുട്ടിക്ക് അറിയും ഞാന്‍ എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത് എന്നത്. അപ്പോള്‍ ആ കുട്ടി ഡൈവോഴ്സിലേക്ക് പോയിട്ടുണ്ടാകും. എന്റെ അവസ്ഥ വീട്ടുകാരോട് പറഞ്ഞിതൊന്നുമല്ല.
പെണ്‍കുട്ടിയെ സെക്സില്‍ തൃപ്തിപ്പെടുത്താന്‍ പറ്റില്ല എന്ന് അറിഞ്ഞതിന് ശേഷമാണ് ഞാന്‍ എറണാകുളത്തേക്ക് വന്നത്. ഞാന്‍ ജോലി തിരക്കാണ് എന്ന് പറഞ്ഞിട്ടായിരുന്നു വീട്ടില്‍ നിന്ന് മാറി നിന്നത്. ആ സമയത്തും ഈ സമയത്തും വീട്ടില്‍ നിന്ന് സപ്പോര്‍ട്ട് ഒന്നും ഉണ്ടായിരുന്നില്ല എന്നും റിയ ഇഷ പറയുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications