തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി, ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല
എറണാകുളം: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ ബാബുവിന് തിരിച്ചടി. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കെ ബാബുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്‌റ്റേ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്ന് എം സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകൻ പിവി ദിനേശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് ആരോപിച്ച് ബാബുവിനെതിരെ ഫയല്‍ ചെയ്‌ത കേസ് നിലനില്‍ക്കുമെന്നായിരുന്നു നേരത്തെ ഹൈക്കോടതിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവിനെതിരെയാണ് ബാബു സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് സ്വരാജിന് നോട്ടീസ് അയച്ചിരുന്നു.

കേസിൽ ഇന്ന് ഹൈക്കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചതായി ബാബുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ബാബുവിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ചന്ദർ ഉദയ് സിംഗും, അഭിഭാഷകൻ റോമി ചാക്കോയും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.
ഇതിനിടെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ബാബു പുതിയ അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബാബു നൽകിയ ഈ ഹർജി ജനുവരി 10ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ കെ ബാബു, ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയതു എന്നാണ് സ്വരാജ് ഹര്‍ജിയില്‍ പറയുന്നത്. സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വിയാണെന്ന് ബാബു പ്രചരണം നടത്തിയെന്നും ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിൽ 992 വോട്ടുകള്‍ക്കാണ് സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ മതം ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് വാദിച്ച എം സ്വരാജ്, പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി കേസ് നിലനിൽക്കുമെന്ന് ഉത്തരവിട്ടത്.
2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തനായ കെ ബാബുവിനെ അട്ടിമറിച്ചായിരുന്നു എം സ്വരാജ് തൃപ്പൂണത്തുറയില്‍ വിജയം നേടിയത്. ബാര്‍ കോഴ അടക്കമുള്ള വലിയ വിവാദങ്ങള്‍ കത്തി നിൽക്കുന്ന വേളയിലായിരുന്നു ബാബുവിന്റെ പരാജയം. പിന്നീട് 2021ൽ ഇരുവരും തമ്മിൽ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications