ത്രിപുരയുടെ ആവേശത്തില്‍ കേരളത്തിലെ ബിജെപി; ചെങ്ങന്നൂരില്‍ ആവര്‍ത്തിക്കും
തിരുവനന്തപുരം: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ അത്ഭുത വിജയത്തിന്റെ ആവേശത്തില്‍ കേരളത്തിലെ ബിജെപിയും. രണ്ടുസംസ്ഥാനത്തും സിപിഎമ്മിന്റെ മുഖ്യശത്രു എന്ന നിലിയില്‍ ത്രിപുരയിലെ ജയം കേരളത്തില്‍ ആഘോഷിക്കാനും ബിജെപി മറന്നില്ല. പല സ്ഥലങ്ങളിലും ആഹ്ലാദ പ്രകടനങ്ങളും അരങ്ങേറി.
ത്രിപുരയിലെ ജയം കേരളത്തിലും ആവര്‍ത്തിക്കുമെന്നാണ് സംസ്ഥാന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ത്രിപുരപോലെ ഒരു സംസ്ഥാനത്ത് സാധിച്ചത് കേരളത്തിലും അസാധ്യമല്ലെന്ന് അവര്‍ പറയുന്നു. ഇതിന്റെ ആദ്യപടിയായി ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാനാണ് ബിജെപിയുടെ ശ്രമം.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയം ചെങ്ങന്നൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിക്ക് ഊര്‍ജ്ജമാകുമെന്നുറപ്പാണ്. ബിജെപിക്ക് കൂടുതല്‍ വിശ്വാസ്യത കൈവരികയാണെന്നും പാര്‍ട്ടി ശക്തികേന്ദ്രമായ മണ്ഡലത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ജയിച്ചുകയറാനാകുമെന്നും പാര്‍ട്ടി കരുതുന്നു. ബിജെപിയുടെ ഈ ആത്മവിശ്വാസം എല്‍ഡിഎഫിനും യുഡിഎഫിനും ചങ്കിടിപ്പേറ്റുന്നതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 40,000ത്തില്‍ അധികം വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ ഇക്കുറിയും ഇഞ്ചോടിച്ച് പോരാട്ടമായിരിക്കും നടക്കുക. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂരിലും നേരിയ ചലനമുണ്ടാക്കിയാല്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഏതെങ്കിലും തരത്തില്‍ ബിജെപിക്ക് ചെങ്ങന്നൂരില്‍ ജയിക്കാനായാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം.












Click it and Unblock the Notifications