കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വിരുദ്ധതയല്ല, വര്‍ഗീയതയുമല്ല, നിയമം ശക്തമാണ്, എംഎം അക്ബര്‍ കുടുങ്ങിയതിന്റെ കാരണമിതാണ്!

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് കേരളത്തില്‍ നിരവധി പേര്‍ക്കെതിരെ കേസുണ്ട്

Google Oneindia Malayalam News

കോഴിക്കോട്: മതപ്രഭാഷകന്‍ എംഎം അക്ബറിനെ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പീസ് സ്‌കൂളില്‍ പഠിപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധരാണെന്നും അതിന്റെ ഭാഗമാണ് അറസ്റ്റെന്നും വരെ പ്രചാരണങ്ങള്‍ എത്തി. ഇതിന് പുറമേ ഹിന്ദുത്വ പ്രചാരകരാണ് പിണറായിയെന്നും ആരോപണമുയര്‍ന്നിരുന്നു.

മുസ്ലിം സംഘടനകളും പൗരപ്രമുഖരുമായിരുന്നു പ്രധാനമായും രംഗത്തെത്തിയിരുന്നത്. നേരത്തെ സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിന്റെ കേസും അറസ്റ്റും വരെ എതിരാളികള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനസിലാക്കാതൊണ് ഈ ആരോപണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇവരുടെയൊക്കെ അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ ഗൗരവമേറിയതാണ്.

കേസുള്ളവര്‍ നിരവധി

കേസുള്ളവര്‍ നിരവധി

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് കേരളത്തില്‍ നിരവധി പേര്‍ക്കെതിരെ കേസുണ്ട്. വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല, കുമ്മനം രാജശേഖരന്‍, സെന്‍കുമാര്‍, വെള്ളാപള്ളി നടേശന്‍, എന്‍ ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണപിള്ള, ഷംസുദ്ദീന്‍ പാലത്ത്, എംഎം അക്ബര്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ കേസുകളുള്ളത്.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍

അറസ്റ്റ് ചെയ്യപ്പെട്ടവര്‍

മതസ്പര്‍ധ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് ഷംസുദ്ദീന്‍ പാലത്തും എംഎം അക്ബറുമാണ്. ഇവര്‍ രണ്ടുപേരും മുസ്ലീം ആയതിനാലാണ് സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധരാണെന്ന് ആരോപണമുയര്‍ന്നത്. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനായി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇത്.

സത്യം ഇങ്ങനെ

സത്യം ഇങ്ങനെ

ഷംസുദ്ദീന്‍ പാലത്തും എംഎം അക്ബറും ഇന്ത്യയിലെ നിയമത്തെ പറ്റിച്ച് നാട്ടുവിട്ടവരാണ്. ഇവര്‍ വിദേശയാത്രയ്ക്ക് ഇടയില്‍ വച്ചാണ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലാവുന്നത്. ഇരുവരും കേസില്‍ ജാമ്യം എടുത്തിരുന്നില്ല. ബാക്കി കേസുള്ളവരെല്ലാം ഇന്ത്യയില്‍ നിന്ന് തന്നെ കേസിനെ നേരിട്ട് ജാമ്യം നേടിയവരാണ്. അതുകൊണ്ട് അവര്‍ക്കെല്ലാം അറസ്റ്റ് ഒഴിവാക്കാനായി എന്നതാണ് വാസ്തവം.

സുഡാപ്പികള്‍

സുഡാപ്പികള്‍

ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവര്‍ സുഡാപ്പികളാണെന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇവര്‍ അറസ്റ്റിന്റെ യഥാര്‍ത്ഥ കാരണം മറച്ച് വെച്ച് മുസ്ലീം വിരുദ്ധതയാണ് കാരണമെന്ന് പ്രചരിപ്പിക്കുകയാണ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ നേരത്തെ തന്നെ യാത്രാവിലക്ക് നിലവിലുള്ളതാണ് അറസ്റ്റിന് കാരണമായത്. കോടതിയില്‍ പോയി ജാമ്യം എടുത്താല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ.

മുസ്ലിങ്ങള്‍ മാത്രമല്ല

മുസ്ലിങ്ങള്‍ മാത്രമല്ല

മതസ്പര്‍ധ വളര്‍ത്തുന്ന കേസില്‍ അറസ്റ്റിലായത് മുസ്ലിങ്ങള്‍ മാത്രമല്ല എന്നതാണ് മറ്റൊരു വസ്തുത. മുന്‍ ഡിജിപി സെന്‍കുമാറിനെ 2017ലും വെള്ളാപള്ളി നടേശനെ 2016ലും ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുജാഹിദ് ബാലുശ്ശേരിക്കെതിരെ ഇത്തരത്തില്‍ കേസ് നിലവിലുണ്ട്. ഇവരാരും നിയമത്തെ പറ്റിച്ച് മുങ്ങാന്‍ ശ്രമിച്ചിട്ടില്ല എന്നതിനാല്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

തീവ്രപ്രഭാഷണം

തീവ്രപ്രഭാഷണം

ഷംസുദ്ദീന്‍ പാലത്തിന്റെ പ്രഭാഷണം അതിതീവ്രമായ ഉള്ളടക്കമുള്ളതായിരുന്നു. മുസ്ലീങ്ങളല്ലാത്തവരോട് ചിരിക്കരുതെന്ന് മുസ്ലീങ്ങളല്ലാത്തവര്‍ ഭൂരിപക്ഷമുള്ള നാട്ടില്‍ നിന്ന് മുസ്ലീങ്ങള്‍ പലായനം ചെയ്യണമെന്നുമായിരുന്നു സലഫി പണ്ഡിതനായ ശംസുദ്ദീന്‍ പാലത്ത് പ്രസംഗിച്ചത്. ഇത് വന്‍ വിവാദമായിരുന്നു. ഷംസുദ്ദീന്റെ പ്രസംഗത്തില്‍ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

പീസ് സ്‌കൂള്‍

പീസ് സ്‌കൂള്‍

എംഎം അക്ബര്‍ ഡയറക്ടറായ പീസ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തയ്യാറാക്കിയത്. നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായാല്‍ എന്ത് ഉപദേശം നല്‍കും എന്നായിരുന്നു പാഠഭാഗത്തിലുണ്ടായിരുന്നത്. പിന്നീട് കേസില്‍ പ്രതിചേര്‍ക്കുന്നതിനിടെ ഇയാള്‍ വിദേശത്തേക്ക് സ്ഥലം വിടുകയായിരുന്നു.

യുഎപിഎ

യുഎപിഎ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എതിരാളികള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനമുന്നയിച്ചത് ശംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയപ്പോഴായിരുന്നു. പിണറായി മുസ്ലീം വിരുദ്ധനാണെന്ന് വരെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ യുഎപിഎ ചുമത്തിയത് അന്വേഷിക്കുമെന്ന് പിണറായി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്തായാലും സംസ്ഥാനത്തെയും രാജ്യത്തെയും നിയമം സ്‌ട്രോങ്ങാണെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

എംഎം അക്ബറിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധം, മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത്എംഎം അക്ബറിന്റെ അറസ്റ്റ്; വ്യാപക പ്രതിഷേധം, മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത്

എല്ലാം 'സ്വാഭാവികം'... ദുബായ് പോലീസിന് സംശയമില്ല; മരണത്തിൽ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണംഎല്ലാം 'സ്വാഭാവികം'... ദുബായ് പോലീസിന് സംശയമില്ല; മരണത്തിൽ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണം

ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്ട്വിസ്റ്റുകൾ നിറഞ്ഞ ശ്രീദേവിയുടെ ജീവിതം!! രണ്ട് വിവാദ പ്രണയങ്ങൾ.. ഗർഭിണിയായപ്പോൾ കിട്ടിയ തല്ല്

English summary
muslim association against state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X