'മാനവികത ഉയർത്തിപ്പിടിക്കാനും ജനമനസുകളെ ഒരുമിപ്പിക്കാനും ശ്രമിക്കണം'; റിപ്പബ്ലിക് ദിനാശംസ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ പങ്കുവച്ച റിപ്പബ്ലിക് ദിനാശംസയിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്താനുള്ള പ്രതിജ്ഞ ഓരോ പൗരനും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പോസ്‌റ്റിൽ കുറിച്ചു.
സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്‌റ്റ് സങ്കൽപം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും ഈ മൂല്യങ്ങളുടെ നിലനിൽപിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണം ഈ ദിനത്തിൽ നാം ആവർത്തിച്ച് ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്‍ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്‌റ്റ് സങ്കൽപം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്.
ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളത്. ഏത് ഭേദചിന്തകൾക്കും അതീതമായി മാനവികതയെ ഉയർത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ കൂടുതൽ ഒരുമിപ്പിക്കാനും നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.
കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് നമ്മൾ കേരളത്തെ പുനർനിർമ്മിക്കാൻ തുടങ്ങുകയാണ്. അതിൽ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി മുമ്പോട്ടു പോവുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങൾക്കായി നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാം. എല്ലാവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.
അതേസമയം, റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. 9മണിയോടെ വേദിയിലെത്തിയ ഗവർണർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്‌റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഹെലികോപ്റ്ററിൽ പുഷ്‌പവൃഷ്ടിയും നടത്തി. ഇതിന് പുറമെ വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തല്‍ ചടങ്ങ് നടന്നു.
ഇടുക്കിയിൽ ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്‌റ്റിനാണ് പതാക ഉയർത്തിയത്. എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയർത്തി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications