കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാറിനെ അട്ടിമറിക്കാന്‍ ശ്രമം; ഗവർണ്ണർക്കെതിരെ സിപിഎം,പ്രതിരോധത്തിന് യുഡിഎഫ് കക്ഷികള്‍ക്കും ക്ഷണം

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്‍റെ നിയമനം സ്റ്റേ ചെയ്തതിന് പിന്നാലെ സര്‍വ്വകലാശാല ചാന്‍സ്ലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എൽ ഡി എഫ് ഭരണത്തെ അട്ടിമറിക്കാനാണ് കേന്ദ്രഭരണകക്ഷിയും മോദി ഭരണവും പരിശ്രമിക്കുന്നത്.

അതിന് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെടുന്ന കോടിയേരി മറ്റൊരു ഭാഗത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്നും ആരോപിക്കുന്നു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയായിരുന്നു കോടിയേരിയുടെ വിമർശനം.

സിനിമാക്കഥയല്ല; 12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് പൊക്കി പോലീസ്..സിനിമാക്കഥയല്ല; 12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് പൊക്കി പോലീസ്..

സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിന്റേയും

സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിന്റേയും ബി ജെ പിയുടേയും ശ്രമങ്ങളുടെ ഭാഗമാണ് ഓർഡിനൻസിൽ ഒപ്പിടില്ല എന്ന ഗവർണറുടെ ശാഠ്യം. ഇതിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കർഷിക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

മന്ത്രിസഭ (എക്സിക്യൂട്ടീവ്) പാർലമെന്റ്, നിയമസഭകളോട്

മന്ത്രിസഭ (എക്സിക്യൂട്ടീവ്) പാർലമെന്റ്, നിയമസഭകളോട് കടപ്പെട്ടിരിക്കുന്നതാണ്. മന്ത്രിമാർ ചുമതലകൾ നിറവേറ്റുന്നത് ശരിയായ രീതിയിലാണോ എന്ന് ക്രമമായും ഇടയ്ക്കിടയ്ക്കും പരിശോധന നടത്താൻ സംവിധാനമുണ്ട്. പാർലമെന്റിലും നിയമസഭകളിലും ഉന്നയിക്കുന്ന ചോദ്യങ്ങൾ, വരുന്ന പ്രമേയങ്ങൾ, നടക്കുന്ന ചർച്ചകൾ എന്നിവ വഴി ജനപ്രതിനിധികൾക്ക് ഇടയ്ക്കിടെ പരിശോധന നടത്താം. നിശ്ചിത കാലയളവിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കും പരിശോധന നടത്താൻ അവസരം നൽകുന്നു.

ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്.

ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. 1950ൽ നാം അംഗീകരിച്ച ഭരണഘടന വിഭാവനം ചെയ്യുന്നത് ഫെഡറൽ സംവിധാനമാണ്. ഭരണഘടനയിലെ 356--ാം വകുപ്പ് സംസ്ഥാനങ്ങളുടെമേൽ മുമ്പ്‌ പലതവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാൻ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുന്നത്- കോടിയേരി വിമർശിക്കുന്നു.

ഇത്തരം പ്രവർത്തനങ്ങള്‍ ഇത് ഫെഡറലിസത്തിനും

ഇത്തരം പ്രവർത്തനങ്ങള്‍ ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കോ അവയിലെ അണികൾക്കോ പങ്കെടുക്കാം. അവരുമായി ഈ വിഷയത്തിൽ കൈകോർക്കാൻ സിപിഐ എം തയ്യാറാണ്.

കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല,

കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണ്. അതിന് തെളിവാണ് പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്എസ് ഗുണ്ടകൾ സംഘം ചേർന്ന് ക്രൂരമായി വകവരുത്തിയ സംഭവം. ദിവസങ്ങൾക്കുമുമ്പ് ആർഎസ്എസിന്റെ രക്ഷാബന്ധൻ ചടങ്ങിലടക്കം പങ്കെടുത്തവരാണ് കൊലപാതകം നടത്തിയത്. ഇത്തരം അരുംകൊലകളിലൂടെ കേരളത്തിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ഹീനമായ ക്രിമിനൽ പ്രവർത്തനമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
trying to overthrow the government; CPM also invited UDF parties to defend against the governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X