ഇത് രണ്ടാമത്തെ മരണം, മുമ്പ് റീത്തുമായി വന്നവര്‍ വരെയുണ്ടെന്ന് ടിഎസ് രാജു
കൊച്ചി: മരണവാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടിയെന്ന് നടന് ടിഎസ് രാജു. ആദ്യം കിടക്കയിലേക്കാണ് വാര്‍ത്ത അറിഞ്ഞപ്പോള്‍ നോക്കിയത്. അവിടെ തന്റെ ശരീരം കാണാനില്ല. അപ്പോള്‍ മരിച്ചിട്ടില്ലെന്ന് ഉറപ്പായി. പിന്നീട് ഒന്ന് നുള്ളി നോക്കി. അപ്പോള്‍ വേദനിക്കുന്നുണ്ടെന്ന് പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാവിലെ ആറ് മണിക്ക് ഈ വാര്‍ത്ത അറിഞ്ഞിട്ടുണ്ട്. ഫോണ്‍ ബെല്‍ കേട്ടാണ് എഴുന്നേറ്റത്. നൂറുപേര്‍ക്കെങ്കിലും മറുപടി നല്കിയിട്ടുണ്ടാവും. ചാനലുകാര് അടക്കം വീട്ടിലെത്തി. ഇതിനെ അവഹേളനമായി തോന്നുന്നില്ല. ഒരാള്‍ മരിച്ചു എന്ന് പറയുന്നത് എങ്ങനെയാണ് അവഹേളനമാകുന്നതെന്നും ടിഎസ് രാജു ചോദിച്ചു.ഇത് തന്റെ രണ്ടാമത്തെ മരണമാണ്. ആദ്യത്തേത് പ്രൊഫഷണല്‍ നാടകത്തിലുണ്ടായിരുന്ന സമയത്ത് ഞാന്‍ മരിച്ചുവെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.

അന്ന് പക്ഷേ സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ലാത്തത് കൊണ്ട് അധികമാരും അറിഞ്ഞില്ല. കുറച്ച് നാടകം കളിക്കുന്നുവരും, ബുക്ക് ചെയ്യുന്നവരുമെല്ലാമാണ് അറിഞ്ഞത്. അന്ന് റീത്തുമായി വന്നവര്‍ വരെയുണ്ട്. അങ്ങനൊരു മരണം മുമ്പ് നടന്നത് കൊണ്ട് വലിയ അതിശയം ഒന്നും തോന്നിയില്ല. എല്ലാവരെയും പോലെ ഞാനും ഒരു നാള് മരിക്കും. അതിനൊക്കെ ഒരു സമയമുണ്ട്.
ഒന്നാമത്തെ കാര്യം ഇത്രയും പ്രായമില്ലേ എനിക്ക്. അതുകൊണ്ടാണ് ആളുകള്‍ വിശ്വസിച്ച് പോയത്. എന്റെ കൂടെ പഠിച്ചവരൊക്കെ മരിച്ചു. 80 വയസ്സ് ആയ ഒരാള്‍ മരിച്ചു എന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കും. അതുകൊണ്ടായിരിക്കാം ഈ വാര്‍ത്ത ഇത്ര പ്രചരിച്ചതെന്നും രാജു പറഞ്ഞു.രാവിലെ വീട് തുറന്ന് നോക്കിയപ്പോള്‍ ഗേറ്റിന് മുന്നില്‍ മുഴുവന്‍ ആളുകളായിരുന്നു. അവര്‍ പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്.
എല്ലാവരോടും വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞു. സിനിമയോ, സീരിയലോ ആണെങ്കിലും ഞാനങ്ങനെ വിട്ടുനിന്നിട്ടില്ല. അറിയേണ്ടവര്‍ ഞാനിവിടെയുണ്ടെന്ന് അറിയും. അടുത്തിടെ മൂന്ന് പടം ചെയ്തു. ഉടനെ റിലീസാകും. ജോക്കറിലെ ആ ഡയലോഗൊക്കെ പറഞ്ഞാലേ എന്നെ ആളുകള്‍ക്ക് മനസ്സിലാവൂ. എനിക്ക് കിട്ടിയതില്‍ നല്ലൊരു വേഷമാണത്. പക്ഷേ അത് ഇത്ര വലിയൊരു വേഷമാണെന്ന് മനസ്സിലാക്കിയല്ല ഞാന്‍ ചെയ്തത്. ലോഹിക്ക് ആ വേഷം ചെയ്യാന്‍ അനുയോജ്യനാണ് എന്നത് കൊണ്ടാവും എന്നെ വിളിച്ചിട്ടുണ്ടാവുക. ആരും എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അജു വര്‍ഗീസിനോട് എനിക്ക് യാതൊരു വിരോധവുമില്ല. അദ്ദേഹം എന്നെ വിളിച്ച് മാപ്പുപറഞ്ഞു. എനിക്ക് അദ്ദേഹത്തെ പോസ്റ്റ് ചിലര്‍ അയച്ച് തന്നിരുന്നുവെന്ന് പറഞ്ഞു. വിരോധമൊന്നുമില്ലെന്ന് അജുവിനെ അറിയിക്കുകയും ചെയ്തു. മാപ്പൊന്നും പറയേണ്ടെന്നും പറഞ്ഞു. ഞാന്‍ അജു വര്‍ഗീസിനോട് ആദ്യമായിട്ടാണ് സംസാരിക്കുന്നത്. നിങ്ങളെ കണ്ടിട്ട് പോലുമില്ല. നിങ്ങളുടെ സിനിമകളും കണ്ടിട്ടില്ല. എന്റെ സിനിമകള്‍ കണ്ടിട്ട്, അത് ഇഷ്ടമാണെന്ന് അജു പറഞ്ഞു, അതില്‍ സന്തേഷമുണ്ടെന്ന് ഞാന്‍ പറയുകയും ചെയ്തു. അജു എന്നെ ബലിയാടാക്കി എന്നൊന്നും തോന്നുന്നില്ല. ആരോടും പ്രതികാര മനോഭാവമില്ല.
എന്റെ ബന്ധുക്കള്‍ കുറച്ച് വിഷമിച്ചു. സഹോദരിയൊക്കെ കരഞ്ഞ് കൊണ്ടാണ് സംസാരിച്ചത്. അവരൊക്കെ എന്നെ സ്നേഹിക്കുന്നുണ്ടല്ലോ. അതുകൊണ്ട് സന്തോഷം തോന്നി. അമ്മയില്‍ നിന്ന് ഇടവേള ബാബു വിളിച്ചിരുന്നു. അദ്ദേഹത്തിന് അത് വ്യാജ വാര്‍ത്തയാണെന്ന് തോന്നിയിരുന്നു. എല്ലാവരെയും അറിയിച്ചതായി ബാബു പറഞ്ഞു. ആത്മയില്‍ നിന്ന് ദിനേഷ് പണിക്കരും വിളിച്ചിരുന്നു. അദ്ദേഹത്തെയും കാര്യം അറിയിച്ചെന്നും ടിഎസ് രാജു വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!!












Click it and Unblock the Notifications