കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനോ നീയോ... ഏറ്റുമുട്ടി കെടി ജലീലും സന്ദീപ് വാര്യരും, അയ്യപ്പദാസും സ്വരാജും പ്രതികരിക്കട്ടെയെന്ന് സന്ദീപ്

Google Oneindia Malayalam News

കോഴിക്കോട്: 'ആസാദ് കശ്മീര്‍' വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ വാക്‌പോര് തുടര്‍ന്ന് കെടി ജലീല്‍ എംഎല്‍എയും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും. വിവാദ പരാമര്‍ശം നടത്തിയ ജലീലിന്റെ പോസ്റ്റിന് താഴെ സന്ദീപ് വാര്യര്‍ കമന്റിട്ടിരുന്നു.

തന്റെ കമന്റ് ജലീല്‍ ഡിലീറ്റ് ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിക്കുന്നു. അതിനിടെ സന്ദീപ് വാര്യരുടെ പഴയൊരു വൈറല്‍ വീഡിയോ ജലീല്‍ കുത്തിപ്പൊക്കുകയും ചെയ്തു. പിന്നാലെ മറുപടി വീഡിയോ സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതോടെ ഇരുവരും തമ്മിലുളള പോര് കൊഴുത്തിരിക്കുകയാണ്.

1

മനോരമ ന്യൂസ് ചാനലില്‍ മുന്‍പ് നടന്ന ഒരു ചര്‍ച്ചയുടെ ക്ലിപ്പ് ആണ് കെടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അയ്യപ്പദാസ് നയിക്കുന്ന ചര്‍ച്ചയില്‍ എം സ്വരാജും സന്ദീപ് വാര്യരുമുണ്ട്. ചര്‍ച്ചയ്ക്കിടെ സന്ദീപ് വാര്യര്‍ നടത്തിയ 'ഗാന്ധിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നു' എന്നുളള പ്രസ്താവന അന്ന് തന്നെ വിമര്‍ശിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഇന്നും ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ ഉപയോഗിക്കാറുമുണ്ട്.

2

തന്നെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുന്നവര്‍ ഇത്തരത്തിലുളള വലിയ രാജ്യദ്രോഹം കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജലീല്‍ പഴയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആ ചര്‍ച്ചയില്‍ എം സ്വരാജ് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നും അപ്പോള്‍ രാജ്യദ്രോഹി എം സ്വരാജ് ആണ് എന്നാണ് സന്ദീപ് വാര്യരുടെ വാദം. സ്വരാജിന്റെ പരാമര്‍ശം അടങ്ങിയ ക്ലിപ്പ് സന്ദീപ് വാര്യരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

3

കെടി ജലീലിന്റെ കുറിപ്പ് വായിക്കാം: ' "എന്താ അദ്ദേഹത്തിൻ്റെ കാലത്ത് ഹിന്ദുമഹാസഭ ചെയ്ത കുറ്റം? ഗാന്ധിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നു. ഇതാണല്ലോ ചെയ്ത കുറ്റം"(ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകൾ) ക്ലിപ്പിംഗ് ഇമേജായി കൊടുക്കുന്നു. ഇതിനെക്കാൾ വലിയ രാജ്യദ്രോഹം എന്തുണ്ട് കൂട്ടരേ? ലോകം ആദരിച്ച ഇന്ത്യയുടെ എക്കാലത്തെയും മഹോന്നത മുഖമായ മഹാത്മജിയെ ഇതിനപ്പുറം അപമാനിക്കാൻ മറ്റെന്ത് വാക്കാണ് പദാവലികളിൽ കണ്ടെത്താനാവുക?

4

അന്തിച്ചർച്ചാ ജഡ്ജിമാർ മാളത്തിലേക്ക് ഉൾവലിഞ്ഞു. മുത്തശ്ശിപ്പത്രങ്ങൾ മൗനം പൂണ്ടു. കാരണം അയാൾ ഒരിടതുപക്ഷക്കാരനല്ല. ബി.ജെ.പിയാണ്. നിങ്ങൾക്ക് ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ തലോടലുകൾ വേണോ? ഒന്നുകിൽ നിങ്ങൾ ബി.ജെ.പിയാകണം. അല്ലെങ്കിൽ നിങ്ങൾ കോൺഗ്രസ്സാവണം. ഒരു കാരണവശാലും ഇടതുപക്ഷക്കാരനാകരുത്. ഈ ഒളിയജണ്ട എപ്പോഴും ഓർമ്മയിൽ വേണം.

ദിലീപ് കേസായാലും അതിനുള്ള അവകാശം ഒരു പ്രതിക്കുണ്ട്; അക്കാര്യം ജോളിയോട് തന്നെ ചോദിക്കാം: ബിഎ ആളൂർദിലീപ് കേസായാലും അതിനുള്ള അവകാശം ഒരു പ്രതിക്കുണ്ട്; അക്കാര്യം ജോളിയോട് തന്നെ ചോദിക്കാം: ബിഎ ആളൂർ

5

സന്ദീപ് വാര്യരുടെ മറുപടി ഇങ്ങനെ: താങ്കളുടെ പോസ്റ്റിന് കീഴെ ഞാനെഴുതിയ മറുപടി കമന്റ് ഡിലീറ്റ് ചെയ്‌തെന്ന് മനസിലാക്കുന്നു. സഹിഷ്ണുതയെക്കുറിച്ചും ജനധിപത്യത്തെകുറിച്ചുമൊക്കെ താങ്കൾ നടത്തിയ ഗിരി പ്രഭാഷണങ്ങൾ കാപട്യം മാത്രമായിരുന്നല്ലേ ? താങ്കൾ ഡിലീറ്റ് ചെയ്ത കമന്റ് താഴെ ഒന്ന് കൂടി നൽകുന്നു .

' ജലീൽ , ഞാൻ പറഞ്ഞത് ഡബിൾ ഇൻവെർട്ടഡ് കോമയിൽ ആയിരുന്നില്ല. ഇതേ ചർച്ചയിൽ താങ്കളുടെ സുഹൃത്ത് എം സ്വരാജ് "ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ച് കൊന്നു " എന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ അതേ വാചകം അതേ ചർച്ചയിൽ ഉപയോഗിച്ച് മറുപടി നൽകിയതിൽ സ്വരാജ് പറഞ്ഞ ഭാഗം ഒഴിവാക്കി ക്യാപ്സ്യൂൾ പരുവത്തിൽ കമ്മികൾ പ്രചരിപ്പിക്കുന്നതാണ് താങ്കൾ പോസ്റ്റ് ചെയ്തത്.

മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോ‌ട്ടോകള്‍

6

ഞാൻ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ രാജ്യദ്രോഹി അങ്ങയുടെ സുഹൃത്ത് സ്വരാജാണ് . ഈ പോസ്റ്റ് മുക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ. വാസ്തവത്തിൽ ഇത് വിശദീകരിക്കേണ്ടയാൾ അന്ന് ചർച്ച നയിച്ച അയ്യപ്പദാസാണ്. പക്ഷെ തോമസ് ഐസക്കിനെ ന്യായീകരിക്കാൻ പോസ്റ്റ് ഇട്ട അയ്യപ്പദാസ് സിപിഎമ്മുകാർ എനിക്കെതിരെ നടത്തുന്ന കള്ള പ്രചാരണത്തോട് ഇന്നും മൗനം പാലിക്കുന്നു . അയ്യപ്പദാസിന്റെ മാന്യതയില്ലാത്ത മൗനമാണ് ഈ കള്ളപ്രചാരണം തുടരുന്നതിന്റെ യഥാർത്ഥ കാരണം. ഇതിലെ സത്യം എന്തായാലും പുറത്ത് വരാൻ താങ്കളുടെ പോസ്റ്റ് ഉപകരിക്കും. സ്വരാജും അയ്യപ്പദാസും പ്രതികരിക്കട്ടെ . സത്യം വൈകിയെങ്കിലും ജലീൽ വഴി ലോകമറിയട്ടെ'.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
tug of war between KT Jaleel and Sandeep Varier over old news debate viral video about Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X