നാദാപുരത്തെ വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്, വീട് വളഞ്ഞ് നാട്ടുകാര്‍
കോഴിക്കോട്: നാദാപുരത്ത് വിദ്യാര്‍ത്ഥിയായ പതിനാറുകാരന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഈ കേസ് കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിരിക്കുകയാണ്. നേരത്തെ പോലീസ് അന്വേഷിച്ചപ്പോള്‍ ആത്മഹത്യയാണെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസാണിത്. അതിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നാദാപുരം നരിക്കോട്ടേരി സ്വദേശി അസീസാണ് മരിച്ചത്. അസീസിനെ സഹോദരന് കഴുത്തില്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പുറത്തുവന്നത്.

മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാണ്. ഈ കുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് സുഹൃത്തുക്കളെ വിളിച്ച് വീട്ടില്‍ കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അസീസ് കൊല്ലപ്പെടുന്നത്. രണ്ടാനമ്മയില്‍ നിന്നും കടുത്ത പീഡനമാണ് അസീസിന് നേരിടേണ്ടി വന്നതെന്നാണ് കരുതുന്നത്. നേരത്തെ പ്രതിഷേധം ശക്തമായപ്പോള്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യ തന്നെയെന്ന് അവരും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നു.
ഇതിനെയെല്ലാം തള്ളുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍. 2020 മെയ് 17നാണ് അസീസ് മരിച്ചത്. അതേസമയം ദൃശ്യം പുറത്തുവന്നതോടെ നാട്ടുകാര്‍ രാത്രിയോടെ ഈ വീട് വളഞ്ഞിരുന്നു. അതേസമയം അസീസിനെ മര്‍ദിച്ച സഹോദരന് ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. വീട്ടുകാരില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ച പറ്റിയെന്നാണ് വ്യക്തമാകുന്നത്. നാദാപുരത്തെ ടാക്സ് ഡ്രൈവര്‍ അഷ്റഫിന്റെ മകനാണ് അബ്ദുള്‍ അസീസ്. വിദ്യാര്‍ത്ഥിയുടെ മാതാവിന്റെ ബന്ധുക്കള്‍ ഈ മരണം കൊലപാതകമാണെന്ന് നേരത്തെ സംശയം ഉന്നയിച്ചിരുന്നു.
Recommended Video
ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍
നേരത്തെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. പോലീസ് അന്വേഷണത്തില്‍ യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഈ ദൃശ്യങ്ങള്‍ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. വീഡിയോ പകര്‍ത്തില്‍ വീട്ടിലുള്ള മറ്റാരോ ആണെന്നാണ് വിലയിരുത്തല്‍. അസീസിനെ സഹോദരന് വീട്ടിലുള്ള മറ്റുള്ളവരുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. നേരത്തെ ഫാനില്‍ ഒരു ലൂങ്കിയില് തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. പകല്‍ സമയത്തായിരുന്നു സംഭവം. വീട്ടില്‍ വേറെയും ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആത്മഹത്യാ വാദം നാട്ടുകാര്‍ തള്ളിയിരുന്നു.
നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications